പേജുകള്‍‌

2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

    ഓണവും കെ എസ് യു വും
        രാജ്യത്ത് ഭക്ഷ്യ ക്ഷാമം വളരെ രൂക്ഷമായി അനുഭവപ്പെട്ടിരുന്ന കാലത്ത് ഹരിത വിപ്ലവത്തിന് പ്രചോദനമേകി കെ എസ് യു വിന്റെ "ഓണത്തിന് ഒരു പറ നെല്ല് " എന്ന കാര്‍ഷിക പരിപാടി വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും ശ്രദ്ധ സൃഷ്ടിപരമായ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് നയിച്ചു. അക്കാലത് നമ്മുടെ സംസ്ഥാനത്തും ഭക്ഷ്യ ക്ഷാമം അതി സങ്കീര്‍ണമായിരുന്നു. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രസ്ഥാനത്തിന്റെ ഇടപെടല്‍ ശക്തമാകുകയും വ്യത്യസ്തത വിളംബരം ചെയ്യുന്ന സമര രീതികളിലൂടെ കെ എസ് യു പൊതു സമൂഹത്തില്‍ ഇടം നേടുകയും ചെയ്തു. ഭക്ഷ്യ ക്ഷാമത്തിന്റെ പേരില്‍ കേന്ദ്ര ഗവണ്മെന്റിനെതിരെ ജനങ്ങളെ തിരിച്ചുവിടാനായിരുന്നു ഇ എം എസ് സര്‍ക്കിരിന്റെ ശ്രമം. പട്ടിണിയും കൊടിയ ദാരിദ്ര്യവുമായി കഴിയുന്ന പാവങ്ങളുടെ വയറിനെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചു. ഗവണ്‍മെന്റ് ഗോഡൌണ്‌കളില്‍  ഭക്ഷ്യ ധാന്യങ്ങളും മറ്റും സ്റ്റോക്ക് ഉണ്ടായിരുന്നപ്പോഴും അവ കാര്യക്ഷമമായി വിതരണം ചെയ്യുന്നതില്‍ അലംഭാവം കാട്ടി. പൂഴ്ത്തി വയ്പിനും കരിഞ്ചന്തക്കുമെതിരെ കെ എസ് യു വിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥി ശബ്ദം അണപൊട്ടി.
       പൊതു ജനങ്ങളുടെ വ്യാപക പിന്തുണ ഉണ്ടായിരുന്ന ധര്‍മ്മ സമരത്തില്‍ തൂമ്പയും അരിവാളുമായി വിദ്യാര്‍ഥികള്‍ തരിശു നിലങ്ങളും പുറംപോക്കുകളും വില നിലങ്ങളാക്കി മാറ്റി. പ്രത്യേകം സജ്ജമാക്കിയ വാളണ്ടിയര്‍ സേനകള്‍ ഈ വേറിട്ട മുദ്യാവാക്യത്തെ വിജയിപ്പിക്കുവാന്‍ തീവ്ര പരിശ്രമം നടത്തി. പൊതുവേ വിദ്യാര്‍ഥി വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ പോലും പിന്തുണ ഇക്കാര്യത്തില്‍ കെ എസ് യു വിനു ഒപ്പമായിരുന്നു. എങ്കിലും കൊടുമ്പിരിക്കൊണ്ട വിദ്യാര്‍ഥി സമരാഗ്നിക്ക് മുന്നില്‍ നിയമപാലകരും ഭരണകൂടവും നട്ടം തിരിഞ്ഞു. വിദ്യാര്‍ഥി സമരത്തിന്‌ നേരെ ക്രൂരമായ മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടപ്പോള്‍ കെ എസ് യു വിനു നഷ്ടപ്പെട്ടത് രണ്ട്‌ ജീവനായിരുന്നു. ശാന്താറാം ഷേണായിയും സുധാകര്‍ അക്കിത്തായിയും.

2 അഭിപ്രായങ്ങൾ:

  1. നമസ്കാരം. താങ്കളാണ് വിക്കിപ്പീഡിയയിൽ ഈ ബ്ലോഗ് വിവരങ്ങൾ ചേർത്തതെന്ന് കരുതുന്നു. ഈ ബ്ലോഗിലെ വിവരങ്ങൾക്ക് സ്വതന്ത്രാനുമതി നൽകിയില്ലെങ്കിൽ പകർപ്പിന്റെ പേരിൽ വിക്കിപ്പീഡിയ താൾ നീക്കം ചെയ്യപ്പെടും.

    വിക്കിപ്പീഡിയയിലേയ്ക്ക് സ്വാഗതം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമസ്ക്കാരം , ബ്ലോഗിലെ വിവരങ്ങള്‍ വിക്കിപ്പീഡിയയില്‍ ചേര്‍ത്തത് ഞാന്‍ തന്നെ ആണ് എന്തെന്നാല്‍ ഈ ബ്ലോഗിന്റെ ഉടമ ഞാന്‍ തന്നെ ആണ്.

      ഇല്ലാതാക്കൂ