പേജുകള്‍‌

2012, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച


 സ്പിരിറ്റില്ലാത്ത സ്പോര്‍ട്സ്

 ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ ഇന്ത്യ ചരിത്ര നേട്ടത്തിലെത്തി. ലോകത്തിലെ തന്നെ ഒന്നാമത്, രണ്ടാമത്, മൂന്നാമത് എന്ന് നാം പലതിനെക്കുറിച്ചും അവകാശപ്പെടുമ്പോള്‍ തന്നെ ലോക കായിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയോ ചെറുതാണ്. എവിടെയാണ് നമുക്ക് പിഴക്കുന്നത്?ഇതിനു ഉത്തരം തേടിയാല്‍ എത്തിപ്പെടുന്നത് ആഗോള തലത്തിലല്ല, നമ്മുടെ കായിക രംഗത്തേക്ക് തന്നെയാണ്.
  നമ്മുടെ കായികരംഗം അടിമുടി സംശുദ്ധീകരിക്കേണ്ടാതാണ്. സ്പോര്‍ട്സ് രംഗങ്ങള്‍ തന്നെ ഇന്ന് പല തട്ടിലാണ്. സംഘാടകര്‍, കോച്ച്‌ മാര്‍, കായിക അദ്ധ്യാപകര്‍, അസോസിയേഷന്‍ ഗ്രൂപ്പുകള്‍ തുടങ്ങി വലുപ്പ ചെറുപ്പങ്ങള്‍  വരെ. ആര് എന്ത്  എന്നുള്ളതിനെ കുറിച്ചൊന്നും പ്രസക്തിയില്ല. കയ്യൂക്കുള്ളവര്‍ കാര്യക്കാരന്‍. ആഗോള തലത്തില്‍ നേട്ടം ഉണ്ടാകണമെങ്കില്‍ ചിട്ടയായ പരിശീലനവും അനുബന്ധ സൌകര്യങ്ങളുമാണ് ആവശ്യം. ഇതിനു സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടി ഉണ്ടാകണം. സ്പോര്‍ട്സ് സംഘടനകളെ പരിപൂര്‍ണമായി ഗവണ്‍മെന്റ് നിയന്ത്രണത്തില്‍ കൊണ്ടുവരണം. വര്‍ഷത്തില്‍ നാല് പ്രാവശ്യമെങ്കിലും താരങ്ങള്‍, കോച്ച്‌ മാര്‍, കായിക അദ്ധ്യാപകര്‍, സംഘടനകള്‍ തുടങ്ങിയവരുടെ പെര്‍ഫോമനസിന്റെയും പ്രവര്‍ത്തനത്തിന്റെയും റിവ്യു  ഉത്തരവാദിത്വപ്പെട്ടവര്‍ കൃത്യമായി നിര്‍വഹിക്കുകയും അതിനനുസരിച് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും വേണം. നേട്ടങ്ങള്‍ ഇല്ലാത്തവരെ പൂര്‍ണമായും ഒഴിവാക്കണം. മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ മികച്ച സ്പോര്‍ട്സ് സംഘാടനവും സ്പോണ്‍സര്‍ഷിപ്പുമെല്ലാം തനിയെ കടന്നു വരും. എതിര്‍പ്പുകളെ വക വയ്ക്കാതെ തുടക്കത്തില്‍ ശ്രെമിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്‌താല്‍ എന്നും അഭിമാനിക്കാവുന്ന ചരിത്രത്തിലേക്ക് നമുക്ക് നടന്നു കയറാന്‍ സാധിക്കും. സ്പോര്‍ട്സ് രംഗത്തെ ബഹുമാന്യരായ എല്ലാവരും നല്ലൊരു നാളേക്ക് വേണ്ടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ