പേജുകള്‍‌

2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ലോകാത്ഭുതമായ കോണ്‍ഗ്രസ്
നാല് വര്‍ഷത്തിനിടെ ആവര്‍ത്തിക്കുന്ന ലോക അത്ഭുതമാണ് ഒളിമ്പിക്സ്. അതിനു ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മാനവ പരിണാമത്തിന്റെ നേര്‍ രേഖയായി അതിനെ കാണാം.അതുപോലെ നൂറ്റാണ്ടിന്റെ പഴക്കവുമായി ഇന്ത്യന്‍ മാനവ ചരിത്രം രചിച്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് . ആദ്യത്തെ ഒളിമ്പിക്സ് ഗ്രീസിലായിരുന്നുവെങ്കില്‍ ജനാധിപത്യത്തിന്റെ പൊട്ടിപ്പുറപ്പെടലും അവിടെ നിന്ന് തന്നെയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അറുപത്തിയാറാം വാര്‍ഷികം നാം കൊണ്ടാടുമ്പോള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരേ ഒരു സംഘടന എന്ന നിലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വിസ്മരിക്കാനാവില്ല. സമരങ്ങളും സഹനങ്ങളുമായി സ്വാതന്ത്ര്യ സമരത്തിന്റെ ആഴങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ മഹാ പ്രസ്ഥാനത്തിന്റെ അടിവേരുകള്‍.
                  1884  - ല്‍ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍ എന്ന സംഘടനയാണ് 1885  - ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. പിന്നീട് കടലായി കരയില്‍ വളര്‍ന്ന കോണ്‍ഗ്രസ്  രാജ്യത്തിന്റെ ഗതി വിഗതികള്‍ നിയന്ത്രിച്ച ചാലക ശക്തിയായി. അന്നും ഇന്നും. 1885  ഡിസംബര്‍ 28  മുതല്‍ 31 വരെ 72  പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ആദ്യ സമ്മേളനം. പിന്നീടുള്ള ഡിസംബറുകള്‍ കോണ്‍ഗ്രസ് സമ്മേളന മാസങ്ങളായി. പാര്‍ട്ടി ഭരണ ഘടനക്ക് രൂപം നല്‍കിയത് 1899  - ലെ സമ്മേളനമാണ്‌. ഓരോ സമ്മേളനങ്ങളും ചരിത്ര രേഖയായി. 1907 - ലെ സൂററ്റ് സമ്മേളനം കോണ്‍ഗ്രസ് ചരിത്രത്തിലെ ആദ്യ പിളര്‍പ്പിനു സാക്ഷ്യം വഹിച്ചു. മിത വാദികളും തീവ്ര വാദികളും ഒരുമിച്ച 1916  ലെ ലെക്നൌ സമ്മേളനം, നിസ്സഹകരണ പ്രസ്ഥാന പ്രമേയം പാസാക്കിയ 1020  ലെ കൊല്‍ക്കത്ത സമ്മേളനം, ഹിന്ദിയെ ഏ ഐ സി സി യുടെ ഔദ്യോദിക ഭാഷയായി അംഗീകരിച്ച 1925  ലെ കാന്‍പൂര്‍ സമ്മേളനം, പൂര്‍ണ സ്വരാജ് പ്രമേയം പാസാക്കിയ 1929  ലെ ലാഹോര്‍ സമ്മേളനം, പ്രസിഡണ്ട് സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്ന 1939  ലെ തൃപുരി സമ്മേളനം മഹാത്മാ ഗാന്ധി ആദ്യമായി പ്രസിഡണ്ടായ 1924 ലെ ബല്‍ഗാം സമ്മേളനം തുടങ്ങിയവ ചില നാഴികക്കല്ലുകള്‍ ആണ്. 1901 ലെ കല്‍ക്കട്ടാ സമ്മേളനത്തില്‍ ഒരു പ്രമേയം അവതരിപ്പിക്കാന്‍ വെറും അഞ്ചു മിനിറ്റ് മാത്രം അനുവദിക്കപ്പെട്ട മോഹന്‍ദാസ്‌ കരം ചന്ദ് ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേടും തൂണായി മാറുമെന്നു ആരും അന്ന് കരുതിയിട്ടുണ്ടാവില്ല.1915 ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗാന്ധിജി സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ സജീവമായി.1917  ല്‍ ചംബാരനില്‍ ആദ്യ സത്യാഗ്രഹം നടത്തി തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്ക് ആക്കം കൂട്ടി. 1917 - 20  കാലത്ത് മഹാത്മജി ആവിഷ്ക്കരിച്ച സംഘടനാ ഘടനയാണ് നാം ഇന്നും തുടരുന്നത്. അഹിംസ എന്ന ആപ്ത വാക്യവും.
                              ഗോഘലെ, ദാദ ബായി, മാടന്‍ മോഹന്‍ മാളവ്യ, സി ആര്‍ ദാസ്, ഫിരോദ് ഷാ മേത്ത, സുഭാഷ് ചന്ദ്ര ബോസ്‌, ആസാദ്, പട്ടേല്‍, നെഹ്‌റു തുടങ്ങി കര്‍മ്മോള്‍സുകരും യശസികളും ആയ മഹാരഥന്‍മാര്‍  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടനയെ കടലെഴും കടന്നു വാനോളമുയര്‍ത്തി . 1947  ആഗസ്റ്റ്‌ 14 അര്‍ദ്ധ രാത്രി കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണം സ്വാതന്ത്ര്യത്തോടെ ലക്‌ഷ്യം കണ്ടു. ഇന്ത്യന്‍ ജനത ഒന്നാകെ അണി നിരന്ന കോണ്‍ഗ്രസ്  എന്ന വലിയ പ്രസ്ഥാനം ആ ജനതയെ ഒന്നാകെ അനാഥമാക്കാതെ തുടര്‍ന്നും അവര്‍ക്ക് സ്വാതന്ത്ര്യവും സംരക്ഷണവും നല്‍കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം എഴുതാനാവില്ല. സ്വാതന്ത്ര്യത്തിന്റെ തീ ജ്വാല കോണ്‍ഗ്രസിന്റെ  വീര്യമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മഹത് വ്യക്തികളുടെ ത്യാഗത്തിന്റെ ആകെ തുകയാണ് നമുക്ക് കിട്ടിയ സ്വാതന്ത്ര്യം.
              ഇന്ത്യ ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞ ഗാന്ധിജി സത്യത്തിന്റെ പാതയിലൂടെ സമര മുറകള്‍ രചിച് ശ്രേഷ്ഠമായ മാനവ പ്രസ്ഥാനത്തെ ഭാരതത്തിന്റെ മണ്ണില്‍ പതിപ്പിച്ചു. രാഷ്ട്രീയ മണ്ഡലത്തില് ഇത്രയും മഹത്തായ വിമോചന പ്രസ്ഥാനം ലോകത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ വഴികളിലൂടെ കടന്നു വന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യക്ക് ഒരു രാഷ്ട്രീയ ചരിത്രം നിര്‍മിക്കുകയായിരുന്നു. ആദര്‍ശ ധീരനായ ഏ.കെ. ആന്റണി പറഞ്ഞത് പോലെ കോണ്‍ഗ്രസ്  ലോകാത്ഭുതങ്ങളില്‍ ഒന്നാണ്. കോണ്‍ഗ്രസിനൊപ്പം ലോകത്ത് ഉണ്ടായ പല പ്രസ്ഥാനങ്ങളും മണ്ണില്‍ കുഴിച്ചു മൂടപ്പെടുകയോ എഴുനേററ് നടക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ ആകുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ കാലഘട്ടത്തിന്റെ ചുവരെഴുത്ത് വായിക്കാനും അതിനനുസരിച് മാറ്റം ഉള്‍ക്കൊള്ളാനും കഴിഞ്ഞത് കൊണ്ടാണ്  കോണ്‍ഗ്രസിന് മുന്നോട്ട് പോകുവാന്‍ കഴിഞ്ഞത്.   അത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ