പേജുകള്‍‌

2010 ഡിസംബർ 8, ബുധനാഴ്‌ച

Space Internet

വരുന്നൂ സ്പെയ്സ് ഇന്റര്‍നെറ്റ്

ഉപഗ്രഹങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്പെയ്സ് ഇന്റര്‍നെറ്റ് (Disruption Tolerant Networking ^DTN) സിസ്റ്റം വരുന്നു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഒരുക്കുന്ന 'ഇന്റര്‍പ്ലാനറ്ററി ഇന്റര്‍നെറ്റ്' എന്ന ഈ സംവിധാനം സ്പെയ്സ് കമ്മ്യൂണിക്കേഷന്‍ രംഗത്തെ കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷ. വാന നിരീക്ഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഗവേഷണത്തിന്റെ മറ്റൊരു തലമൊരുക്കി, ചന്ദ്രനില്‍ നിന്നോ ബഹിരാകാശത്തു നിന്നോ നിരീക്ഷണം നടത്താം. ഇ^മെയിലുകള്‍ പരിശോധിക്കാം. ഉപഗ്രഹ കണ്ടുപിടിത്തങ്ങള്‍ക്കും സൂക്ഷ്മ പരിശോധനക്കുമുള്ള അനുയോജ്യമായ കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ അടുത്ത ദശകങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു എന്ന തിരിച്ചറിവാണ് ഈ പാതയിലേക്ക് കാലെടുത്തു വക്കാന്‍ നാസയെ പ്രേരിപ്പിക്കുന്നത്.

വോക്കി ടോക്കി പോലെ പോയിന്റ് ടു പോയിന്റ് നെറ്റ്വര്‍ക്കില്‍ നിന്നും ഇന്റര്‍നെറ്റിന്റെ മള്‍ട്ടിമോഡ് നെറ്റ്വര്‍ക്കിലേക്കുള്ള രൂപാന്തരമാണ് ഇത് ലക്ഷ്യമാക്കുന്നത്. അമേരിക്കന്‍ സേന റിമോട്ട് ഏരിയയിലെ ആശയവിനിമയത്തിന് ഈ ടെക്നോളജി ഉപയോഗിച്ചു വരുന്നു. സാറ്റലൈറ്റ് വഴി റിമോട്ട് ഏരിയയിലെ ആളുകളുമായി ബന്ധിപ്പിക്കുന്നതിന് പ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൌകര്യവും ഡി.ടി.എന്‍ ഒരുക്കുന്നുണ്ട്. സ്പെയ്സ് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ നാസ വിജയകരമായി പൂര്‍ത്തിയാക്കി. ഭൂമിയില്‍ നിന്ന് 32 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് സ്പെയ്സ് ക്രാഫ്റ്റ് സ്പെയ്സ് ഇമേജ് അയച്ചുകൊണ്ടാണ് പരീക്ഷണം നടത്തിയത്. സ്പെയ്സുമായി ബദ്ധപ്പെട്ട എല്ലാവിധ ആശയവിനിമയങ്ങള്‍ക്കും സ്പെയ്സ് ഇന്റര്‍നെറ്റ് ഒരു മുതല്‍ക്കൂട്ടായരിക്കും. 2011^ല്‍ ഇത് പൂര്‍ണ്ണ രൂപത്തില്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ