എറണാകുളം
07-10-2011
07-10-2011
അന്‍പത്തിയഞ്ചാമത് സംസ്ഥാന ജൂനിയര്‍ അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് തുടങ്ങും. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളുടെ ഔപചാരികമായ ഉത്ഘാടനം 10.30ന് ബഹുമാനപ്പെട്ട ഇടുക്കി എം പി , ശ്രീ.പി.ടി.തോമസ് നിര്‍വഹിക്കും. അത് ലറ്റിക്സ് അസോസിയേഷന്‍ പേട്രന്‍ മുന്‍ ഡി ജി പി ശ്രീ.വി. ജോസഫ് തോമസ്, പ്രസിഡന്റ് ശ്രീ.ബേബി മാത്യു സോമതീരം, എറണാകുളം ജില്ലാ അത് ലറ്റിക്സ് അസോസിയേഷന്‍ പേട്രന്‍ ശ്രീ.ഇ.എസ്.ജോസ്, പ്രസിഡന്റ് ശ്രീ.റോയ് ജോസഫ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. 14,16,18,20 എന്നീ ഏജ് ഗ്രൂപ്പുകളിലായി, എല്ലാ ജില്ലകളില്‍ നിന്നുമായി മൊത്തം 1803 അത് ലറ്റുകള്‍ 126 മെഡലുകള്‍ക്കായി മത്സരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എറണാകുളം രണ്ടാം സ്ഥാനക്കാരായ പാലക്കാട് മൂന്നാം സ്ഥാനക്കാരായ കോട്ടയം എന്നീ ടീമുകള്‍ ഇത്തവണയും മത്സര രംഗത്ത് ഉണ്ട്.
സുജിത് കുട്ടന്‍, സി.ആര്യ, അഥീന പി.ജി, മീഷ്മ കെ. എം, ആല്‍ഗ വിന്നി ജെയിംസ്, നിഖില ജോസഫ്, എസ്.കെ.അഖില്‍,സച്ചിന്‍ ജെയിംസ്, സ്റ്റെനി മൈക്കിള്‍, ജിനു മരിയ മാനുവല്‍, തുടങ്ങിയ പ്രമുഖ അത് ലറ്റുകള്‍ മൂന്നു ദിവസത്തെ ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. 9 ന് വൈകിട്ട് 4.30ന് ബഹുമാനപ്പെട്ട എറണാകുളം എം.എല്‍.എ . ശ്രീ.ഹൈബി ഈഡന്‍ സമ്മാന ദാനം നിര്‍വഹിക്കും. നവംബര്‍ 1,2,3,4 തീയതികളില്‍ റാഞ്ചിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ ടീമിനെ ഈ മത്സരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ