®XçÁÞØZËÞX
സ്റ്റോക്ക് ഹോമില്‍ ചേരുന്ന കണ്‍വെന്‍ഷനില്‍ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം നിന്ന് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കണം. കാസര്‍കോട് അടക്കമുള്ള പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ മൂലം ആയിരക്കണക്കിന് ആളുകളാണ് ദുരിതത്തില്‍ കഴിയുന്നത്. ധാരാളം പേര്‍ മരിച്ചു. എന്നാല്‍ ദുരിതബാധിതര്‍ക്ക് വേണ്ടത്ര സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുവദിച്ചിട്ടുള്ള ധനസഹായം 50,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കണം. എന്‍ഡോസള്‍ഫാന്‍ വിഷയം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണം..
2005 ഒക്‌ടോബറിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച ഡ്രാഫ്ട് നോട്ടിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്. 2006-ല്‍ യുഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ ഇത് നിരോധിക്കാന്‍ നടപടിയുമെടുത്തു. എന്നാല്‍ കഴിഞ്ഞ നാലരവര്‍ഷമായി കള്ളക്കടത്തിലൂടെയും മറ്റും എത്തുന്ന എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പോലും എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വിതയ്ക്കുന്ന നാശത്തെക്കുറിച്ച് ഇനിയൊരു പഠനം ആവശ്യമില്ല..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ