
നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ജി.പി.ആര്‍.എസ് കണക്ഷനുണ്ടെങ്കില്‍ ഇനി അതൊരു പേഴ്സണല്‍ കമ്പ്യൂട്ടറാക്കി മാറ്റാം. ഇതിനുള്ള സൌകര്യമാണ് 'മോബിഫ്ലക്സി' (www.mobiflexi.com) വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ക്ക് അവിചാരിതമായി ഒരു മീറ്റിംഗില്‍ പങ്കെടുക്കണമെന്നിരിക്കട്ടെ, പവര്‍പോയിന്റ് പ്രസന്റേഷന്‍ വീട്ടിലെ കമ്പ്യൂട്ടറിലാണ് താനും. ഇവിടെ മോബിഫ്ലക്സി നിങ്ങളുടെ സഹായത്തിനെത്തുന്നു. നിങ്ങള്‍ എവിടെയാണെങ്കിലും വീട്ടിലെ കമ്പ്യൂട്ടറിലെ ഏത് ഫയലും നിങ്ങളുടെ മൊബൈല്‍ ഫോണിലെത്തിക്കാന്‍ ഇത് സൌകര്യമൊരുക്കുന്നു. ഈ സേവനം ലഭ്യമാക്കാന്‍ മോബിഫ്ലക്സി സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ ഉണ്ടാക്കണം. ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ പിന്നീട് ആവശ്യമുള്ളപ്പേഴെല്ലാം കമ്പ്യൂട്ടറിന്റെ ഡെസ്ക്ക്ടോപ് നിങ്ങളുടെ ഹാന്‍ഡ്സെറ്റില്‍ തെളിഞ്ഞുവരികയായി. വളരെ ലളിതമായി രീതിയില്‍ ഇതുപയോഗിക്കാം. സുഹൃത്തിന് ഒരു എക്സെല്‍ ഷീറ്റ് അയക്കണമെങ്കിലും ഈ സൌകര്യം പ്രയോജനപ്പെടുത്താം. ഫയലിന്റെ URL സഹിതം ഒരു എസ്.എം.എസ് സന്ദേശമയച്ചാല്‍ മതി. ശബ്ദം, ചിത്രം, വീഡിയോ എന്നിവയൊക്കെ മൊബൈലില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ഇതു സഹായിക്കും. ഫോണില്‍ മെമ്മറി കുറവാണെങ്കില്‍ പോലും കമ്പ്യൂട്ടറില്‍ സൂക്ഷിച്ച സംഗീതവും മറ്റും മൊബൈല്‍ ഫോണിലൂടെ കേള്‍ക്കാം. പ്രിന്റിംഗ് ആവശ്യമുള്ള ഡോക്യുമെന്റുകളും ഇതുപോലെ കമ്പ്യൂട്ടറിലേക്കയക്കാവുന്നതാണ്. മൂന്നാം തലമുറ മൊബൈല്‍ ഫോണിന്റെ ഉപയോഗം വ്യാപകമാകുന്നതോടെ ഇന്ത്യയിലും ഈ സൌകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും. മിക്ക നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാരും മോബിഫ്ലക്സി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്.
*****
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ