®æa dÉßÏ ØáÙãJí ÎçÈÞ¼ßæÈAáùß‚í ΢·{¢ ÆßÈÉdÄJßW ÕK ÕÞVJ ആള്‍ക്കൂട്ടത്തില്‍ വെറുതേ ഒരു മനോജ് |
കേവലം നാലുപേരില്‍ ഒതുങ്ങുന്നതല്ല ആരോടും പറയാതെ ട്രാക്കില്‍നിന്ന് ഇറങ്ങിപ്പോയവരുടെ കഥ. ആള്‍ക്കൂട്ടത്തിലൊരു മനോജുണ്ട്. മനോജ് തോമസ്. ഉയരക്കാര്‍ക്കിടയിലെ ഉയരം കുറഞ്ഞ ലോംഗ്‌ജമ്പര്‍. എക്‌സ്പ്ലോസിസ് പവറും, സ്‌പീഡും കൈമുതലാക്കി, ഉയരക്കാരെ നിരന്തരം തോല്‍പ്പിച്ച ഒരു കുറിയ മനുഷ്യന്‍. എന്താണു ജോലിയെന്നു മനോജിനോടു ചോദിക്കരുത്. മറ്റൊന്നും കൊണ്ടല്ല. പറയാന്‍ സ്‌ഥിരമായി ഒരു ജോലി മനോജിനില്ല. ചിലപ്പോള്‍ മണല്‍ വാരാന്‍ പോകും. ചിലപ്പോള്‍ ഓട്ടോ ഓടിക്കാന്‍. മറ്റു ചിലപ്പോള്‍ അത്‌ലറ്റിക് മീറ്റ് നടക്കുന്നിടങ്ങളില്‍ സംഘാടകരുടെ സഹായിയായി. അത്‌ലറ്റിക് അസോസിയേഷന്‍കാര്‍ക്കറിയാം അന്നത്തിനായുള്ള മനോജിന്റെ പെടാപ്പാട്. അതുകൊണ്ടു മീറ്റുകള്‍ നടക്കുമ്പോള്‍ അവര്‍ മനോജിനെ വിളിക്കും. തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍. ഒന്നും തോന്നരുത് തുറന്നു പറഞ്ഞാല്‍ 'ദാനം'. ഭ്രാന്തമായ ആവേശവുമായി സ്‌പോര്‍ട്‌സ് കൊണ്ടുനടന്നപ്പോള്‍ ജോലി വേണമെന്ന ചിന്തയില്ല. കൊച്ചിയിലെ പത്രക്കാര്‍ക്കൊക്കെ മനോജിനെ അറിയാം. ഗ്രൗണ്ടില്‍ സജീവമായി ഓടിനടക്കുന്ന ചെറുപ്പക്കാരന്‍. മത്സരഫലങ്ങള്‍ കൃത്യമായി പത്രക്കാര്‍ക്കെത്തിച്ചു നല്‍കുന്നതും മനോജ് തന്നെ. ഹര്‍ഡിലുകള്‍ നേരെയാക്കും. ഗ്രൗണ്ടിനുള്ളില്‍ ബാനറുകള്‍ കെട്ടും. ഇടയ്‌ക്കു ചായയും നല്‍കും. ഇക്കാരണങ്ങള്‍ കൊണ്ടാക്കെ മനോജ് സുപരിചിതനാണു പത്രക്കാര്‍ക്കും, കായിക താരങ്ങള്‍ക്കും. പക്ഷേ ഈ സ്‌ഥിരം മുഖം ദേശീയ മീറ്റിലെ സ്വര്‍ണ ജേതാവാണെന്ന് എത്രപേര്‍ക്ക് അറിയാം എന്ന കാര്യത്തില്‍ സംശയമുണ്ട്. 1998 ലെ പ്രീ ഡിഗ്രി കാലത്തു മനോജ് പഠനത്തോടൊപ്പം സ്‌പോര്‍ട്‌സും ഉപേക്ഷിച്ചു. കാരണം കേട്ടു തഴമ്പിച്ചവ തന്നെ - ദാരിദ്ര്യം. കായികതാരമാകാന്‍ മോഹിച്ചു പൂര്‍ണതയിലേക്കെത്താനുള്ള ദൂരം ഏറെയാണെന്നു മനസിലാകുമ്പോള്‍ ഏതൊരു കായികതാരവും മാനസികമായി തളരും. വീടിനുള്ളില്‍ ചില്ല അസ്വാരസ്യങ്ങള്‍ ഉണ്ടെങ്കില്‍ ആ തകര്‍ച്ചയ്‌ക്ക് ആക്കംകൂടും. മനോജിനു സംഭവിച്ചതും അതുതന്നെ. ഗ്രൗണ്ടില്‍ ഓപ്പണ്‍ നാഷണല്‍ മീറ്റു നടക്കുമ്പോള്‍ എം.ജി. സര്‍വകലാശാല മുന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റനും ഇപ്പോള്‍ കായിക അധ്യാപകനുമായ സുഹൃത്ത് രജീഷ് മനോജിനെക്കുറിച്ചു പറഞ്ഞതോര്‍ക്കുന്നു. ''ഒരു സംഭവമാണ് ആ പോകുന്നത്. പൊക്കം കുറവാണെങ്കിലും ലോഗ്‌ജമ്പിലെ പുലിയായിരുന്നു അവന്‍''. 1999 ല്‍ മനോജ് ലോംഗ്‌ജംപ് പിറ്റിനോടു വിടപറഞ്ഞു കായികജീവിതം മതിയാക്കി. പണിയെടുത്താണെങ്കിലും ഒട്ടിയവയറും, ശൂന്യമായ കീശയും നിറയ്‌ക്കാമെന്നു കരുതി. അതിപ്പോഴും മോഹമായി തുടരുന്നു. കൊല്ലം സായി ആയിരുന്നു മനോജിന്റെ കായിക കളരി. സ്‌കൂള്‍ തലത്തിലെ മനോജ് പരിശീലകരേയും സഹചാട്ടക്കാരേയും അമ്പരപ്പിച്ചിരുന്നു. മികവാര്‍ന്ന ചാട്ടം കൊണ്ടു പ്രതീക്ഷകള്‍ ഏറെ നല്‍കി മനോജ് പരിശീലകര്‍ക്കും കായിക കേരളത്തിനും. ഒരോ മീറ്റിലും വിജയിച്ചു മനോജ് തോമസ് മികവിന് അടിവരയിടുകയും ചെയ്‌തു. 1995 ലും 1996 ലും ജൂനിയര്‍ നാഷണല്‍സ് ലോംഗ്‌ജംപ് സ്വര്‍ണം മനോജ് കേരളത്തിനു നല്‍കി. 1997 ല്‍ അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മീറ്റില്‍ നിലവിലെ റെക്കോഡ് മനോജ് സ്വന്തം പേരിലാക്കി. കേരള സര്‍വകലാശാലക്കായി നിരവധി നേട്ടങ്ങള്‍. 1998 ല്‍ നാട്ടുകാരനായ കെ.ജെ. ക്ലിന്റന്‍ മനോജിന്റെ റെക്കോഡ് മറികടന്നു. ക്ലിന്റനിപ്പോള്‍ റെയില്‍വേയില്‍ ടിക്കറ്റ് ചെക്കറാണ്. റെയില്‍വേ മീറ്റുകളില്‍ മാത്രം പേരിനു മത്സരിക്കുന്നു. മനോജോ ? 1999 ല്‍ മനോജ് ജമ്പിംഗ് പിറ്റില്‍നിന്നു പുറംതിരിഞ്ഞു നടന്നപ്പോള്‍ ഇല്ലാതായത് രാജ്യത്തിനപ്പുറത്തേക്കു മലയാളത്തിന്റെ കരുത്ത് അറിയിക്കാന്‍ കഴിയുമായിരുന്നു ഒരു ഏഷ്യന്‍ നിലവാരക്കാരന്‍ കൂടി. എന്തുകൊണ്ടാണ് മത്സരങ്ങള്‍ മതിയാക്കിയത് എന്നു ചോദിച്ചാല്‍ മനോജിന്റെ മറുപടി ഇങ്ങനെ. ''എനിക്കൊരു നാഷണല്‍ മെഡല്‍ വേണമായിരുന്നു. അതു ഞാന്‍ നേടി''. സത്യം അതല്ലെന്നു മനോജിനു നന്നായറിയാം. 7.48 മീറ്റര്‍ വീതം ചാടിയിരുന്ന മനോജ് ഏറെ പ്രതീക്ഷ നല്‍കിയിരുന്നുവെന്നു ചുരുങ്ങിയ കാലം മനോജിന്റെ പരിശീലകനായിരുന്ന രാധാകൃഷ്‌ണന്‍ പറയുന്നു. ഫീല്‍ഡില്‍ ഉണ്ടായിരുന്നെങ്കില്‍ മനോജിന് എണ്ണപ്പെട്ട ഒരു ലോംഗ്‌ജമ്പറാവാന്‍ കഴിയുമായിരുന്നുവെന്ന് അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി വേലായുധന്‍ കുട്ടിയും. എല്ലാം ഉപേക്ഷിച്ചു മനോജ് തോമസ് എന്ന ദേശീയ ചാമ്പ്യന്‍ വെറും മനോജായി. ദേശീയ മീറ്റില്‍ മെഡല്‍ നേടിയശേഷം ട്രാക്ക് ഉപേക്ഷിച്ച ഒരു അത്‌ലറ്റുണ്ട്. (തുടരും) അനൂബ് ശ്രീധരന്‍ |
2010 ഡിസംബർ 19, ഞായറാഴ്‌ച
Manoj Thomas
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ