പേജുകള്‍‌

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

Passport

പാസ്പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി

പാസ്പോര്‍ട്ട് ഓഫീസുകളില്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. ഇന്ത്യയിലെ തിരഞ്ഞെടുത്ത പാസ്പോര്‍ട്ട് ഓഫീസുകളിലാണ് ഈ സൌകര്യം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരവും മലപ്പുറവും ഇതിലുള്‍പ്പെടുന്നു. http://passport.gov.in വെബ്സൈറ്റിലാണ് ഈ സേവനമൊരുക്കിയിരിക്കുന്നത്. വിശദ വിവരങ്ങളും സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സൈറ്റിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ക്ലിക് ചെയ്യുക. അതോടെ അപേക്ഷാഫോറവും പൂരിപ്പിക്കുന്നത് സംബന്ധിച്ച പൊതുവായ വിവരങ്ങളും സ്ക്രീനില്‍ പ്രത്യക്ഷമാകുന്നു. തുടര്‍ന്ന് അപേക്ഷകന് തന്റെ ജില്ല തിരഞ്ഞെടുക്കാം. ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നല്‍കിക്കഴിഞ്ഞാല്‍ റഫറന്‍സ് നമ്പറും പാസ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നേരിട്ട് നല്‍കുന്നതിനുള്ള സാധ്യതാ തിയ്യതിയും കമ്പ്യൂട്ടറിലൂടെ ലഭിക്കുന്നു. നമുക്ക് സൌകര്യമായ മറ്റൊരു തിയ്യതി തിരഞ്ഞെടുക്കാനുള്ള സൌകര്യവും ഉണ്ട്. സമയവും തിയ്യതിയും തീരുമാനിച്ച ശേഷം അപേക്ഷാഫോറം പ്രിന്റ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയും രേഖകളുടെ ഒറിജിനലും നമുക്ക് ലഭിച്ച തിയ്യതിയില്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ