പേജുകള്‍‌

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

Voiceless Mobile Chat

ശബ്ദരഹിത മൊബൈല്‍ ചാറ്റ് നെക്ക്ബാന്‍ഡ് വഴി



നാഡി സ്പന്ദനങ്ങള്‍ അടിസ്ഥാനമാക്കി മനുഷ്യന്റെ ചിന്തകള്‍ സംസാരമാക്കി മാറ്റാമോ? അമേരിക്കയിലെ ആമ്പിയന്റ് കോര്‍പറേഷന്‍ ഇത് സാധ്യമാകുമെന്ന് തെളിയിച്ചിരിക്കയാണ്. പ്രസിദ്ധ മൈക്രോചിപ്പ് നിര്‍മ്മാതാക്കളായ 'ടെക്സാസ് ഇന്‍സ്ട്രുമെന്റ്' കമ്പനി നടത്തിയ കോണ്‍ഫറന്‍സില്‍, ഒരു നെക്ക്ബാന്‍ഡ് ഉപയോഗിച്ച് ആദ്യത്തെ ശബ്ദരഹിത ഫോണ്‍കോള്‍ അവതരിപ്പിക്കപ്പെട്ടു. ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന ഈ പുതിയ ഉപകരണത്തിന് 'ഓഡിയോ' (Audeo) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സംസാരിക്കാതെ തന്നെ നാഡി സംജ്ഞകളെ അതിന്റെ വാച്യമായ രൂപത്തിലാക്കുകയാണ് ഉപകരണം ചെയ്യുന്നത്. നെക്ക്ബാന്‍ഡ് പിടിച്ചെടുക്കുന്ന നാഡി സ്പന്ദനങ്ങള്‍ വയര്‍ലെസ് വഴി കമ്പ്യൂട്ടറിലേക്കയക്കുന്നു. കമ്പ്യൂട്ടര്‍ ഇതിനെ വാക്കുകളാക്കി മാറ്റുന്നു. കമ്പ്യൂട്ടറാണ് ഇവിടെ സംസാരമെന്ന പ്രക്രിയ നിര്‍വഹിക്കുന്നത്. ഉപകരണം എങ്ങനെ ഉപയോഗിക്കണമെന്ന് മാത്രം ഉപയോക്താവ് അറിഞ്ഞാല്‍ മതി. അതേസമയം ഉപയോക്താവിന്റെ ആന്തരിക ചിന്തകള്‍ മുഴുക്കെ ഇതില്‍ പ്രതിഫലിക്കുമെന്ന് ഭയപ്പെടേണ്ടതില്ല. ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോഴുണ്ടാകുന്ന ഉച്ചാരണ വാക്കുകള്‍ മാത്രമേ ഉപകരണം പിടിച്ചെടുക്കുകയുള്ളൂ.
രോഗികള്‍ക്ക് തങ്ങളുടെ ചിന്തകള്‍ക്കനുസൃതമായി വീല്‍ ചെയര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഉപകരണം നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. അതിന് സമാനമാണ് ഈ സിസ്റ്റമെന്ന് പറയാം. സംസാര ശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഇത് വലിയ തോതില്‍ പ്രയോജനപ്പെടും. സ്വകാര്യ ഫോണ്‍ സംഭാഷണം ചോര്‍ത്താതിരിക്കുന്നതിനും ഇതുപയോഗിക്കാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ