പേജുകള്‍‌

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

RAILTEL

ബ്രോഡ്ബാന്‍ഡ് കണക്ഷനുമായി റെയില്‍ടെല്‍ 

സംസ്ഥാനത്ത് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ വരുന്നു. റെയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ വഴിയാണ് സേവനസൌകര്യമൊരുക്കുന്നത്. കണക്ഷനുപയോഗിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയ പ്രോഗ്രാമുകള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യവും റെയില്‍വേ ഒരുക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. 2 Mbps മുതല്‍ 30 Mbps വരെ വേഗതതില്‍ അണ്‍ലിമിറ്റഡ് ഡൌണ്‍ലോഡിംഗ് സൌകര്യമുള്ള ഈ സംവിധാനം ഏതാനും മാസങ്ങള്‍ക്കകം പ്രാവര്‍ത്തികമാകും. സംസ്ഥാനത്ത് കണക്ടിവിറ്റിയുള്ള കേബിള്‍ ഓപറേറ്റര്‍മാര്‍ മുഖേനയാണ് ഇതിന്റെ സേവനം ലഭ്യമാവുക. റെയില്‍ടെല്‍ കോര്‍പറേഷന് ഇപ്പോള്‍ തന്നെ രാജ്യത്താകമാനം 38,000 കിലോമീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ കമ്മ്യൂണിക്കേഷന്‍ സംവിധാനം കൈകാര്യം ചെയ്യുന്നത് റെയില്‍ടെലാണ്. ഈ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ഓരോ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുമെന്നാണ് പ്രതീക്ഷ. ഇതിനാവശ്യമായ വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ ഇവിടെ ലഭ്യമാക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏഴ് ഐ.ഐ.ടി (Indian Institute of Technology) കളുടെയും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെയും സഹായത്തോടെ ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയാണ് റെയില്‍ടെല്‍.
*****

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ