മുല്ലപ്പെരിയാര്‍ അണക്കെട്ടുയര്‍ത്തുന്ന ഭീഷണിക്ക് പുറമെ അടിക്കടി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ഇടുക്കി ജില്ലയെ ഉല്‍ക്കണ്ഠയിലാഴ്ത്തുന്നു. 110 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടെ പതിനഞ്ചോളം അണക്കെട്ടുകള്‍ ജില്ലയില്‍ ഉണ്ടെന്നാണ് കണക്ക്. ഇത് കൂടാതെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ച് വയ്ക്കാവുന്ന നൂറ്റമ്പതിലധികം ചെക്ക്ഡാമുകള്‍ വേറെയും. ഇത്‌കെണ്ടാണ് നാടിനെ മുഴുവന്‍ നശിപ്പിക്കുവാന്‍ ശേഷിയുള്ള ജലബോംബാണ് ഇടുക്കിയെന്ന് ചിലര്‍ വിശേഷിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍, ഇടുക്കി, കുളമാവ്, കുണ്ടള, പൊന്‍മുടി, ലോവര്‍ പെരിയാര്‍, ചെങ്കുളം, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കല്ലാര്‍കുട്ടി, ഉള്‍പ്പെടെയുള്ള ഡാമുകളുടെ പരിധിയില്‍ താമസിക്കുന്നവരാണ് ഏറെ ആശങ്കയിലായിരിക്കുന്നത്. ഈ രണ്ട് അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെയാണ് ഇടുക്കി-എറണാകുളം ജില്ല നിവാസികള്‍ നേരിടുന്നത്. ഇടുക്കിയും എറണാകുളവും ഉള്‍പ്പെടെ അഞ്ച് ജില്ലകളിലെ 40 ലക്ഷം ആളുകളുടെ ജീവനും സ്വത്തിനുമാണ് ഭീഷണി ഉയര്‍ത്തുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സുര്‍ക്കി മിശ്രിതം ഭൂചലനങ്ങളെ പ്രതിരോധിക്കുവാന്‍ പര്യാപ്തവുമല്ല. മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് ഉയരുന്നതിന്റെ ആശങ്കയില്‍ കഴിയുന്ന ഒരുപറ്റം ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാവുകളാണ്. കേരളം ശക്തമായ നടപടികള്‍ സ്വീകരിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ