ഗുജറാത്തിലെ മോഡി മോഡലിനെ പ്രകീര്‍ത്തിക്കുന്ന ദേശീയ മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും കേരളത്തില്‍ ചുരുങ്ങിയനാളുകള്‍ കൊണ്ടുനടന്ന വികസനപ്രക്രിയകളെ വിലയിരുത്തേണ്ടതുണ്ട്.
എന്തിനുമേതിനും സമരം നയിക്കുന്ന പ്രതിപക്ഷത്തിന്റെ പോലും വായടപ്പിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ.
കേരള ചരിത്രത്തില്‍തന്നെ ഏറ്റവും ചടുലവും കര്‍മ്മോന്മുഖവുമായ ഭരണപ്രക്രിയയാണ്് ഉമ്മന്‍ചാണ്ടി തുടക്കം കുറിച്ചിരിക്കുന്നത്. ഇതില്‍ രാഷ്ട്രീയമായ വിവേചനങ്ങളില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സി പി എം മേലാളന്മാരും ഭരണാധികാരം കയ്യടക്കിയ എക്‌സിക്യൂട്ടീവ് മെഷിനറിയും തമ്മിലുള്ള കിടമത്സരം കടുത്തതായിരുന്നു. എന്നാല്‍ ഇപ്പോള്‍ യു ഡി എഫും ഭരണഭാരമേല്പിക്കപ്പെട്ട എക്‌സിക്യൂട്ടീവും തമ്മില്‍ യാതൊരുമത്സരവുമില്ല. സര്‍ക്കാരിന്റെ സര്‍വപ്രവര്‍ത്തനങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ശക്തമായ പിന്തുണയുണ്ട്. അതായത് കേരളം ഭരിയ്ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റും കേരള പ്രദേശ് കോണ്‍ഗ്രസ്് കമ്മറ്റിയ്ക്ക് നേതൃത്വം നല്‍കുന്ന രമേശ് ചെന്നിത്തലയും പാര്‍ട്ടിസംവിധാനവും ഒന്നിച്ചൊറ്റക്കെട്ടായി നിലനിന്നുകൊണ്ട് കേരളത്തിന്റെ വികസനത്തിനായി ശ്രമിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ത്തന്നെ ജനാധിപത്യശക്തികള്‍ ഒന്നിച്ചുനിന്നു വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്തിട്ടുള്ള ഇത്തരമൊരു സംരംഭമുണ്ടായിട്ടില്ലെന്നുപറയാം. പുതിയകാലഘട്ടത്തിന്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ്, ഭാവിയിലേക്ക് നോക്കുന്ന ജനകീയ പദ്ധതികള്‍ക്കാണ് ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ രൂപം നല്‍കിയിരിയ്ക്കുന്നത്. ഭരണമേറ്റ നൂറുദിനങ്ങള്‍ക്കുള്ളില്‍ തന്നെ അഴിമതിക്കെതിരെയുള്ള അതിശക്തമായ പോരാട്ടവും ഭരണസുതാര്യതയും വിളംബരം ചെയ്യാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞു.
ഇതൊരു കൂട്ടായ്മയുടെ ഫലമാണ്. മതസംഘടനകളും രാഷ്ട്രീയകക്ഷികളും കേരളത്തിന്റെ സമഗ്രപുരോഗതിക്കായി അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് യോജിച്ചുപ്രവര്‍ത്തിക്കേണ്ടുന്ന കാലഘട്ടമാണിത്. അനാവശ്യവിവാദങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട്, നാടിന്റെ വികസന, ക്ഷേമവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ എല്ലാരാഷ്ട്രീയപാര്‍ട്ടികളും തയ്യാറാകണം. വെറും 'ശുംഭന്‍' പ്രയോഗങ്ങളുടെ അന്തരാര്‍ത്ഥങ്ങള്‍ തേടി സമയം പാഴാക്കാന്‍ കേരളീയര്‍ തയ്യാറാകരുത്. നിയമസഭയില്‍പോലും പ്രധാനവിഷയങ്ങള്‍ ചര്‍ച്ചചെയ്യാതെ, നിസ്സാരവിഷയങ്ങളുടെ പേരില്‍ ബഹളം സൃഷ്ടിക്കാനാണ് ഉത്തരവാദിത്വമുള്ള പ്രതിപക്ഷം ശ്രമിക്കുന്നത്.രാഷ്ട്രീയ സാമൂഹ്യരംഗത്ത് ഏറെ നാളത്തെ പ്രവര്‍ത്തനപരിചയവും പാരമ്പര്യവുമുള്ള ജനപ്രതിനിധികള്‍ അനാവശ്യവിവാദങ്ങളുയര്‍ത്തി നാടിന്റെ വികസനത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുവാന്‍ പാടില്ല. അന്തരിച്ച ടി.എം. ജേക്കബിനെപ്പോലുള്ള നേതാക്കള്‍ കാര്യമാത്രപ്രസക്തമായി കാര്യങ്ങള്‍ സഭയിലവതരിപ്പിച്ച, വികസനകാഴ്ചപ്പാടുള്ള നേതാക്കളായിരുന്നു. വികസനകാര്യത്തില്‍ നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ ഏറെ മുന്നോട്ടുപോയി. എന്നാല്‍ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തില്‍ വാചാടോപങ്ങള്‍ക്കുമാത്രമാണ് പ്രാധാന്യം ലഭിക്കുന്നത്.

വിപ്ലവവിടുവായത്തരങ്ങളുടെ ആന്തരികാര്‍ത്ഥം തേടിയുള്ള യാത്രയ്ക്കുപകരം വികസനത്തിന്റെ പ്രയോഗിക മേഖലകളിലേക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കണ്ണുവയ്ക്കുന്നത്. അതിനാലാണ് ക്രിയാന്മകമായ നടപടികളാവിഷ്‌ക്കരിക്കാന്‍ പ്രാപ്തിയുള്ള ധീഷണാശാലികളുടെ സേവനങ്ങള്‍ കേരളത്തില്‍ വിനിയോഗിയ്ക്കുവാന്‍ മുഖ്യമന്ത്രി സന്നദ്ധനാകുന്നത്. ഉദാഹരണമായി നാഷണല്‍ ഇന്നവേഷന്‍ കൗണ്‍സില്‍ അദ്ധ്യക്ഷനും ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ സൂത്രധാരനുമായ സാം പിത്രോദയെ കേരളവികസനത്തിന്റെ ഉപദേഷ്ടാവും മാര്‍ഗ്ഗദര്‍ശിയുമായി നിയമിക്കുവാന്‍ ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനത്തിന്റെ കാതലായ ഭാഗമായി വിലയിരുത്തപ്പെടേണ്ടത് മറ്റൊരു വസ്തുതയാണ്. യാതൊരു പ്രതിഫലവും ആവശ്യപ്പെടാതെയാണ് ഈ ചുമതലയേറ്റെടുക്കുവാന്‍ പിത്രോദ സമ്മതിച്ചതെന്നതാണ് ആ വസ്തുത. ഇന്ത്യയുടെ വാര്‍ത്താവിനിമയവിപ്ലവത്തിന്റെ പിതാവായ സാം പിത്രോദ വികസനോപദേഷ്ടാവായി വരുന്നത് വിവര സാങ്കേതികവിദ്യയില്‍ കുതിച്ചുപായുന്ന കേരളത്തിന് എന്തുകൊണ്ടും അനുഗ്രഹദായകമാണ്. രാജീവ്ഗാന്ധി പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്ന കാലഘട്ടത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര, വിദേശ, വാര്‍ത്താവിനിമയ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് പിത്രോദ നിര്‍വ്വഹിച്ചത്. കൂടാതെ 2005 മുതല്‍ 2008 വരെ ദേശീയ വിജ്ഞാനകമ്മീഷന്‍ അദ്ധ്യക്ഷനായി പ്രവര്‍ത്തി പരിചയവും അദ്ദേഹത്തിനുണ്ട്. നിലവില്‍ അടിസ്ഥാനസൗകര്യം, നൂതനപദ്ധതികള്‍, വിവര നിയമം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവാണദ്ദേഹം. കൈവച്ച മേഖലകളിലെല്ലാം സ്വര്‍ണ്ണം വിളയിച്ച സാം പിത്രോദയെപ്പോലെയുള്ള പ്രതിഭാശാലികളുടെ സേവനങ്ങള്‍ തേടിക്കൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരള വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്നത്.
ഇന്ത്യയുടെ ചലച്ചിത്രപ്രതിഭയായ അമിതാഭ്ബച്ചനെ, കേരളാ ടൂറിസത്തിന്റെ അംബാസിഡറായി നിയമിച്ച് പുലിവാലുപിടിച്ച ഇടതുപക്ഷത്തിന്റെ 'പബഌസിറ്റി സ്റ്റണ്ടുകള്‍ കണ്ടും കേട്ടും മടുത്ത കേരളജനത ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ ബൗദ്ധികവശം ഉള്‍ക്കൊണ്ടുകഴിഞ്ഞിരിയ്ക്കുന്നു. ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അടുത്ത ഒരുവര്‍ഷത്തേയ്ക്കു മുന്നോട്ടുവച്ചിട്ടുള്ള പദ്ധതികള്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത് ജീവല്‍പ്രശ്‌നങ്ങളുടെ പരിഹാരത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമാണ്. ബസ് ഷെല്‍റ്റര്‍, ശുദ്ധജല വിതരണം, പൊതുടോയ്‌ലറ്റ്, ക്ലീന്‍സിറ്റി മേഖലകളില്‍ 26 ശതമാനം സര്‍ക്കാര്‍ ഓഹരിയോടെയുള്ള കമ്പനികള്‍ രൂപീകരിച്ചുകൊണ്ട് ജനാഭിപ്രായത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും പരിരക്ഷയ്ക്കുവേണ്ടി പുതിയ അന്വേഷണ ഏജന്‍സി രൂപീകരിക്കുന്നതിലൂടെ മഹത്തായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. മതരാഷ്ട്രീയ അതിര്‍വരമ്പുകളില്ലാതെ നമ്മുടെ കുട്ടികളും അമ്മമാരും സഹോദരിമാരും ഭാര്യമാരും അവഗണനകള്‍ക്കിരയാവുകയാണ്. ടൈറ്റാനിക് ദുരന്തമുണ്ടായപ്പോള്‍ ശക്തരായവര്‍ മറ്റുള്ളവരെ പിന്തള്ളി രക്ഷപ്പെടുന്നത് നോക്കിനിന്ന ക്യാപ്റ്റന്‍ വികാരനിര്‍ഭരിതനായിപ്പറഞ്ഞുപോയ വാക്യം ഓര്‍ത്തുപോവുകയാണ്. ''ലേഡീസ് ആന്റ് ചില്‍ഡ്രന്‍ ഫസ്റ്റ്'' ടൈറ്റാനിക് കപ്പലിന്റെ കപ്പിത്താന്‍ പറഞ്ഞ വാചകം തന്നെയാണ് ഐക്യജനാധിപത്യമുന്നണിയും പ്രഥമമായി പരിഗണിച്ചത്. അതുകൊണ്ടുതന്നെയാണ് മാതൃശിശുസംരക്ഷണത്തിനു വേണ്ടിയുള്ള സുശക്തമായ മറ്റൊരു ഏജന്‍സി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നൂറുദിനകര്‍മ്മപരിപാടികളും കേരളവിഷന്‍ 2030 പരിപാടികളും ലോകജനതയാകമാനം ഇതിനോടകം അംഗീകരിച്ചുകഴിഞ്ഞു.
കേരളചരിത്രത്തില്‍ വിധിനിര്‍ണ്ണായകമായ ഒരു തീരുമാനം ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുകയാണ്. ജാതിവ്യവസ്ഥിതിയുടെ നൂലാമാലകളില്‍ അടിയാളരാക്കപ്പെട്ട ഒരു വര്‍ഗ്ഗം കേരളത്തില്‍ നിലനിന്നിരുന്നു. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരുമായ ഒരു ജാതിവിഭാഗത്തിന്റെ സമഗ്രപുരോഗതിയ്ക്കുവേണ്ടിയുള്ള ഒരു തീരുമാനമാണത്. സംസ്ഥാനത്തെ അന്‍പതിലേറെ പിന്നോക്കവിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പിന്നോക്കക്ഷേമവകുപ്പിന്റെ രൂപീകരണം ചരിത്രത്തിന്റെ നാഴികക്കല്ലായി മാറിയിരിക്കുന്നു.

രാഷ്ട്രീയലാഭത്തിനുവേണ്ടി ഇടതുപക്ഷസര്‍ക്കാരുകള്‍ അവഗണിച്ചിരുന്ന ഒരു ജീവിതാവശ്യത്തിന്റെ പരിഹാരമാണ് ഇതിലൂടെ നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി പിന്നോക്കവിഭാഗങ്ങള്‍ ഉന്നയിക്കുന്ന പ്രത്യേകവകുപ്പെന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കുവാന്‍ ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍തന്നെ വേണ്ടിവന്നു. വകുപ്പ് രൂപീകരിയ്ക്കുന്നതിനുമുന്നോടിയായി പത്തു തസ്തികകള്‍ അനുവദിയ്ക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണ്. പിന്നോക്കക്ഷേമവകുപ്പിന് രൂപം നല്‍കുവാന്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസറായ വി.എന്‍. ജോഷിയെത്തന്നെ വകുപ്പിന്റെ ഡയറക്ടറായി നിയോഗിക്കുകയും ചെയ്തു. നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗവകുപ്പിനൊപ്പമാണ് പിന്നോക്കക്ഷേമ വിഭാഗം പ്രവര്‍ത്തിച്ചുവന്നത്. ഇത് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപവല്‍ക്കരിച്ചത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്നോക്കസമുദായക്ഷേമത്തിനായും വിദ്യാഭ്യാസ ആനുകൂല്യത്തിനായും അനുവദിയ്ക്കുന്നതുക വര്‍ഷങ്ങളായി സംസ്ഥാനത്തിനു നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്നു.
വകുപ്പ് രൂപീകരിച്ച് അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടെ കേന്ദ്രപിന്നോക്കക്ഷേമപദ്ധതികളെല്ലാംതന്നെ സംസ്ഥാനത്തിനുനേടിയെടുക്കുവാന്‍ കഴിയും. കാലതാമസം ഒഴിവാക്കി ഈ സാമ്പത്തികവര്‍ഷത്തില്‍തന്നെ കേന്ദ്രത്തില്‍ നിന്നുള്ള സഹായധനം പൂര്‍ണ്ണമായും നേടിയെടുക്കുവാന്‍ കേരള മുഖ്യമന്ത്രി നിയുക്ത ഡയറക്ടര്‍ വി. ആര്‍. ജോഷിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വളരെ സുതാര്യമായിത്തന്നെ പുനര്‍വിന്യാസം വഴി അനുവദിയ്ക്കപ്പെട്ട തസ്തികകളിലേയ്ക്ക് നിയമനം നടത്തുവാനുള്ള പ്രക്രീയകള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിരിയ്ക്കുകയാണ്.ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ വരുത്തിവച്ച ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് കേന്ദ്രസര്‍ക്കാരിന്റെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുവാനും യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗകമ്മീഷന്റെ ചുമതലകള്‍ പുനര്‍നിര്‍ണ്ണയിച്ച് വിപുലീകരിയ്ക്കുവാനുള്ള ശ്രമങ്ങളെ രാഷ്ട്രീയകാരണങ്ങളാല്‍ ഇടതുപക്ഷങ്ങള്‍ ഒരിയ്ക്കലും ശക്തിപ്പെടുത്തിയിരുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. അവശതകളും പിന്നോക്കാവസ്ഥയും പരിഹരിയ്ക്കുവാന്‍ ഓരോ ജനവിഭാഗങ്ങളും മുന്നിട്ടിറങ്ങുന്ന ജനാധിപത്യകാലഘട്ടമാണിത്. നൂറ്റാണ്ടുകളായി അവശതയനുഭവിയ്ക്കുന്ന ജനവിഭാഗങ്ങളെ സോഷ്യലിസത്തിന്റെ നുകത്തില്‍ കെട്ടിവലിച്ച് ചൂഷണം ചെയ്യുവാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
ജാതിസംവരണമാണോ സാമ്പത്തിക സംവരണമാണോ വേണ്ടതെന്ന കാര്യത്തില്‍ ഇന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ രണ്ടുതട്ടിലാണ്. പിന്നോക്കവിഭാഗങ്ങളെ കൂടെനിര്‍ത്തുവാന്‍ വേണ്ടിയുള്ള തത്രപ്പാടില്‍ ചില ഇരട്ടത്താപ്പുകള്‍ ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ സ്വീകരിക്കുകയുണ്ടായി. അതിന്റെ തിക്തഫലമായിട്ടാണ് ഇടതുപക്ഷങ്ങള്‍ക്ക് മേല്‍ക്കോയ്മയുണ്ടായിരുന്ന കേരളത്തില്‍ ഒരു പിന്നോക്കക്ഷേമവകുപ്പ് രൂപീകൃതമാകാതിരുന്നത്. മാത്രമല്ല പിന്നോക്ക ജനവിഭാഗങ്ങളെ പ്രത്യേകമായി പരിഗണിച്ചാല്‍ ഇതരവിഭാഗങ്ങളുടെ രാഷ്ട്രീയപിന്തുണയില്ലാതാകുമെന്നും അവര്‍ ഭയപ്പെട്ടു. അതുകൊണ്ട് എസ്.എന്‍.ഡി.പിയടക്കമുള്ള 'പിന്നോക്കസമുദായങ്ങള്‍ ഉന്നയിച്ച പിന്നോക്കവികസനവകുപ്പ്' എന്ന ആശയത്തെ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മുന്‍കേരള സര്‍ക്കാര്‍ ദുരൂഹതകളുടെയടിവാരങ്ങളില്‍ തള്ളിയിട്ടുകൊന്നുകളഞ്ഞു. ഇതുമൂലം പിന്നോക്കവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും ലഭിയ്‌ക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങള്‍ നഷ്ടമാവുകയും ചെയ്തു.
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ രാജ്യം പിന്നോക്കസമുദായങ്ങള്‍ക്ക് വേണ്ടി മുന്നോട്ടുവച്ചിട്ടുള്ള ക്ഷേമപദ്ധതികള്‍ പൂര്‍ണ്ണമായും നേടിയെടുക്കുവാന്‍ ഈ വകുപ്പിന്റെ രൂപീകരണത്തിലൂടെ സാധ്യമാകും. ഇടതുഭരണത്തിനുകീഴീല്‍, കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരുന്ന പിന്നോക്കസമുദായസഹായപദ്ധതികളുടെ ഒരു രൂപരേഖപോലും കേരളജനതയ്ക്ക് ലഭിച്ചിരുന്നില്ല. പിന്നോക്കസമുദായങ്ങളേറെയുള്ള കേരളത്തിനുലഭിയ്‌ക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തികസഹായമാണ് പ്രത്യേകവകുപ്പ് രൂപീകരിയ്ക്കാതിരുന്നതിനാല്‍ ഇടതുപക്ഷസര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്.യഥാര്‍ത്ഥത്തില്‍ പിന്നോക്കജനവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് പിന്നോക്കവിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്ന ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാതെ, മറച്ചുവച്ചുകൊണ്ട്, അവരെ സമരഭടന്മാരാക്കാനുള്ള ആവേശത്തില്‍ പിന്നോക്കവിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ തട്ടിത്തെറിപ്പിച്ചുകളയുവാനാണ് കഴിഞ്ഞ ഇടതുപക്ഷസര്‍ക്കാര്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥികളെ വിപ്ലവകാരികളാക്കി മാറ്റാനുള്ള ഇടതുപക്ഷതന്ത്രത്തിന്റെ ഭാഗമായി, പിന്നോക്കവിഭാഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങളെ പാഴാക്കികളയുവാനും കഴിഞ്ഞ ഇടതുപക്ഷഗവണ്‍മെന്റ് മടിച്ചില്ല.
ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് പിന്നോക്കവികസനവകുപ്പ് രൂപീകരിച്ചതോടുകൂടി അമ്പത്തിരണ്ടു പിന്നോക്കസമുദായങ്ങളില്‍പ്പെട്ട ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഇതുവരെ നിഷേധിക്കപ്പെട്ട പ്രത്യേകആനുകൂല്യങ്ങള്‍ ഇനിമുതല്‍ ലഭിയ്ക്കുവാനുള്ള സാധ്യത തെളിഞ്ഞിരിയ്ക്കുന്നത്. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ പിന്നോക്കക്ഷേമത്തിന് വേണ്ടി ആവിഷ്‌ക്കരിയ്ക്കുന്ന പദ്ധതികളുടെ ഗുണഫലം ലഭിയ്ക്കാന്‍ പ്രത്യേക ഡയറക്ടറേറ്റ് രൂപീകരണം ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. കേരളഗവണ്‍മെന്റിന്റെ ക്രിയാത്മകമായ ഈ നടപടിയോടു ചേര്‍ത്തുവായിക്കേണ്ടുന്ന മറ്റൊരു വസ്തുതകൂടിയുണ്ട്. 'അദര്‍ ബാക്ക്‌വാഡ് കമ്മ്യൂണിറ്റി' അഥവാ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ കേന്ദ്രപട്ടിക വിപുലീകരിയ്ക്കുവാന്‍ ദേശീയപിന്നോക്ക വിഭാഗകമ്മീഷന്‍ നടത്തിയ ശുപാര്‍ശ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ. ഗവണ്‍മെന്റ് അംഗീകരിച്ചുകഴിഞ്ഞു. ഇതനുസരിച്ച് കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണ്ണാടകയുള്‍പ്പെടെയുള്ള പതിനാറു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്ന പിന്നോക്കവിഭാഗങ്ങളെ ഈ പട്ടികയിലുള്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രമഫലമായി പിന്നോക്കവിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍വ്വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിപുലമായ അവസരങ്ങളാണ് സംജാതമാകുന്നത്.
ഗിന്നസ് ബുക്കില്‍ പോലും പരാമര്‍ശിക്കപ്പെടാവുന്ന തരത്തിലുള്ള ജനസമ്പര്‍ക്കപരിപാടികളുമായിട്ടാണ് ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നേറുന്നത്. പതിനായിരക്കണക്കിന് ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ജില്ലകള്‍ തോറുമുള്ള ഗവണ്‍മെന്റിന്റെ ജനസമ്പര്‍ക്കപരിപാടി ചരിത്രവിപ്ലവമായി മാറുന്നു. ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവലാതികള്‍ നേരിട്ടു മനസ്സിലാക്കിക്കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പിരഹാരങ്ങളുണ്ടാക്കിയ ഖലീഫാ ഉമ്മറിന്റെ കഥയാണ് ഓര്‍മ്മ വരുന്നത്. ഭരണയന്ത്രത്തിലെ ചലിയ്ക്കാത്ത പാര്‍ട്‌സുകള്‍ മാറ്റിയിട്ടുകൊണ്ട് ഭരണചക്രം തിരിയ്ക്കുന്ന മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തോടൊപ്പം എണ്ണയിട്ടതുപോലെ ചലിക്കുന്ന എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റും സര്‍വ്വഥാ പ്രശംസയര്‍ഹിക്കുന്നു.
തൈക്കൂട്ടത്തില്‍ സക്കീര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ