പേജുകള്‍‌

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

സിബിച്ചൻ.

ഈ പ്രണയ ദിനത്തിൽ, ഓർമ്മകൾ മാത്രം സമ്മാനിച്ച് ഞങ്ങളോടൊപ്പം ഇല്ലാതെ മണ്‍മറഞ്ഞു പോയ എന്റെ പ്രിയ സുഹൃത്തിന്റെ പ്രണയാനുഭവങ്ങൾ പങ്കുവെക്കട്ടെ!

എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു.പ്രിയ മിത്രം.സിബിച്ചൻ.സിബിച്ചൻ ആദ്യമായി ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു. ആദ്യ പ്രണയത്തിന്റെ പവിത്രതയും തീവ്രതയും ഒക്കെ കൂടി കൂട്ടുകാരുടെ മുന്നിൽ അഭിമാനത്തോടെ  ആത്മാർത്ഥമായി തന്നെ.ഒരു ദിവസം ഈ പെണ്‍കുട്ടിയോട് സിബിച്ചൻ ചോദിച്ചു : "നീ എങ്ങനെയാ എന്നെ കാണുന്നെ".
പെണ്‍കുട്ടി പറഞ്ഞു- "സിബിച്ചാ  സിബിച്ചൻ എന്റെ ജീവന്റെ ജീവനാ, സിബിച്ചൻ ഇല്ലാത്ത ഒരു ജീവിതത്തെകുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല."
സിബിച്ചൻ ജീവന്റെ ജീവനെ സ്നേഹിച്ചിരുന്നെങ്കിലും, പക്ഷെ ഒരുപാട് കാലം ഒന്നും പോകാതെ ആ പ്രണയം ഒന്നര വര്ഷം കൊണ്ട് അസ്തമിച്ചു. കുറെ ദുഖിച്ചു നടന്നെങ്കിലും സിബിച്ചന് വാശിയായി. എന്ത് വന്നാലും എത്ര കഷ്ടപ്പെട്ടാലും ഒരാളെ ലൈൻ അടിച്ചു വീഴ്ത്തിയിട്ട് തന്നെ. മറ്റവൾ അങ്ങനെ ഞെളിയണ്ട. ഒരു പെണ്‍കുട്ടിയെ പുറകെ നടന്നു വളച്ചു. ആദ്യത്തേതിന്റെ അത്ര ആത്മാർത്ഥത ഇല്ലെങ്കിലും അഡ്ജസ്റ്റ് ചെയ്യാം എന്ന് വിചാരിച്ചു. ഒരു ദിവസത്തെ കറക്കത്തിനിടയിൽ സിബിച്ചൻ അവളോടും ചോദിച്ചു:  "നീ എങ്ങനെയാ എന്നെ കാണുന്നെ".
രണ്ടാമത്തെ പെണ്‍കുട്ടി പറഞ്ഞു- "സിബിച്ചാ  സിബിച്ചൻ എന്റെ ജീവന്റെ ജീവനാ, സിബിച്ചൻ ഇല്ലാത്ത ഒരു ജീവിതത്തെകുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല."
കുറെ ഐസ് ക്രീമുകൾ കഴിച്ചത് മിച്ചം. അവളും ഒരു വർഷം കൊണ്ട് വണ്ടി വിട്ടു. സിബിച്ചൻ വീണ്ടും നിരാശനായി. ഈ രണ്ടു പേരെയും കാമ്പസിൽ എന്നും കാണുന്നകൊണ്ട് വാശി കൂടി. വേറൊരുത്തിയെ വീഴ്ത്തി ഇവളുമാരെ ഒന്ന് കാണിച്ചു കൊടുക്കണം. സിബിച്ചന്റെ ഉദ്യമം മൂന്നാമതും വിജയിച്ചു. ഒരു ആത്മാർഥതയും ഇല്ലാത്ത പ്രണയം. ഒരു ദിവസത്തെ കറക്കത്തിനിടയിൽ സിബിച്ചൻ അവളോടും ചോദിച്ചു:  "നീ എങ്ങനെയാ എന്നെ കാണുന്നെ".
മൂന്നാമത്തെ   പെണ്‍കുട്ടി പറഞ്ഞു- "സിബിച്ചാ  സിബിച്ചൻ എന്റെ ജീവന്റെ ജീവനാ, സിബിച്ചൻ ഇല്ലാത്ത ഒരു ജീവിതത്തെകുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല."
സിബിച്ചന്റെ മറുപടി പെട്ടെന്ന് ആയിരുന്നു. "നീ അങ്ങോട്ട്‌ നോക്കിക്കേ,അവന്റെ കയ്യിൽ തൂങ്ങി പോകുന്ന  ----   ------  ------   ------- -----  മോളെ കണ്ടോ!!! അവളും ഇതിനു മുൻപ് എന്നോട് ഇങ്ങനെയാ പരഞ്ഞിരുന്നെ. നീയൊക്കെ പോടീ -------- യെ.
സിബിച്ചൻ അന്ന് കൊണ്ട് പ്രണയം നിർത്തി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ