പേജുകള്‍‌

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

ഭൂഗോളത്തിന്റെ മൊത്തം സ്പന്ദനം പറയുന്ന സേർച്ച് എൻജിൻ ഗൂഗിളിന്റെ അംഗീകാരം ഇടുക്കിയിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക്.
ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇടുക്കിയിലെ പതിനാറുകാരൻ ജുബിറ്റ് ജോൺ. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ ഈ മെയിൽ സർവീസ് ആയ ഗൂഗിളിന്റെ ജിമെയിലിലെ പിഴവ് ചൂണ്ടിക്കാട്ടിയതിനാണ് ഈ കൊച്ചുമിടുക്കൻ ഈ അംഗീകാരം കരസ്ഥമാക്കിയത്.
ജി  മെയിലിൽ ഗൂഗിൾ അവകാശപ്പെടുന്ന പ്രൈവസി ഇല്ലാതെയാക്കാമെന്നും ആരുടെ ജി മെയിൽ അക്കൗണ്ടും ഹാക്ക് ചെയ്യാമെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് ജുബിറ്റ് ജോൺ ഗൂഗിളിനെ അറിയിച്ചത്. ആരുടേയും സ്വകാര്യ വിവരങ്ങളിലേക്കും കടക്കാവുന്നതും, ഈ മെയിലുമായി ബന്ധിപ്പിച്ചിരിക്കുന്ന സകല ഓൺലൈൻ നെറ്റ് വർക്കിലേക്കുമുള്ള പ്രവേശനവുമെല്ലാം ഹാക്ക് ചെയ്യുന്നവർക്ക് സാധ്യമാണെന്നതായിരുന്നു ജുബിറ്റ് പറഞ്ഞതിന്റെ സാരം.
ജെ മെയിലുമായി ബന്ധപ്പെട്ട ഒരു ബഗ്ഗ്‌ ആണ് ജുബിറ്റ് റിപ്പോർട്ട് ചെയ്തത്. ജുബിറ്റ് പറഞ്ഞ സുരക്ഷാവീഴ്ച ശരിയാണെന്നു മനസിലാക്കിയ ഗൂഗിൾ അത് പരിഹരിക്കാനുള്ള നടപടികളും തുടങ്ങി.
ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ പിഴവുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരം അനുസരിച്ചു നൽകുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ പട്ടികയിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program) എന്നാണ് ഇത് അറിയപ്പെടുന്നത്.
ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും നിലവാരവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനവും അതുപോലെ സമ്മാനത്തുകയും നിർണയിക്കുന്നത്. 74 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ജുബിറ്റിന്റെ സ്ഥാനം 48–ാം പേജിലാണ്.
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് ജുബിറ്റ് ജോൺ. ഇടുക്കി തൂക്കുപാലം സ്വദേശി സിബി കിഴക്കേമുറിയുടെയും ജെസിയുടെയും മകനാണ് ജുബിറ്റ്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ജെറിൻ ജോൺ ഏക സഹോദനാണ്.



2017, ജനുവരി 3, ചൊവ്വാഴ്ച

ജാതിയും മതവും വംശവും - തെരഞ്ഞെടുപ്പിൽ

രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ വോട്ടിനു വേണ്ടി ജാതിയും മതവും വംശവും ഉപയോഗിക്കരുതെന്ന സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണ്. ജാതി രാഷ്ട്രീയവും മതരാഷ്ട്രീയവും ശക്തി പ്രാപിച്ചു വരുന്ന സാഹചര്യത്തില്‍ സുപ്രിംകോടതി വിധി ഏറെ പ്രാധാന്യമുള്ളതാണ്. മതം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടു ചോദിക്കുന്നത് കുറ്റകരമാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയ്ക്ക് വിധേയമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പ് ഒരു മതേതര പ്രക്രിയയാണ്. ജാതിക്കും മതത്തിനും അതില്‍ ഇടമില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന പ്രതിനിധി മതേതരമായാണ് പ്രവര്‍ത്തിക്കേണ്ടത്. ഇത്തരത്തില്‍ സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സുപ്രിംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധി. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തില്‍ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ഉണ്ടാകണമെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ മതം, ജാതി, സമുദായം ഇവ ഉപയോഗിച്ചു എതിരാളിയെ ഇകഴ്ത്താനുള്ള ശ്രമവും കുറ്റകരമായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഴിമതിയായും ഭരണഘടനാ ലംഘനമായും കണക്കാക്കണം. ജനപ്രാതിനിധ്യ നിയമം 123-ാം വകുപ്പ് പ്രകാരവും ഇത് കുറ്റകരമാണ്. ഇതനുസരിച്ചു തെരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനല്‍ കേസ് ചുമത്താനും സാധിക്കുമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ ഭരണകൂടത്തിനിടപെടാനാകില്ലെന്നും അതിനുള്ള അധികാരമില്ലെന്നും സുപ്രിംകോടതി നിരീക്ഷിക്കുന്നു. 1995ല്‍ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് ഒരു തെരഞ്ഞെടുപ്പ് കേസില്‍ ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും ജീവിത രീതിയും മാനസികാവസ്ഥയുമാണെന്ന് വിധിയില്‍ ചൂണ്ടികാട്ടിയിരുന്നു. ഈ കാര്യം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ 2014 ഫെബ്രുവരിയില്‍ സുപ്രിംകോടതി തീരുമാനിക്കുകയായിരുന്നു. ഏഴംഗ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. സുപ്രിംകോടതിയുടെ തീക്ഷ്ണമായ നിരീക്ഷണങ്ങള്‍ പലതും ഹിന്ദുത്വ രാഷ്ട്രീയം കളിച്ചു ഭരണാധികാരം പിടിച്ചെടുത്ത ബി ജെ പിയ്ക്ക് നേരെയുള്ള പരോക്ഷ വിമര്‍ശനമായി തോന്നിയാല്‍ വിസ്മയപ്പെടേണ്ടതില്ല. മതതീവ്രത വളരെയേറെ പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണ് സുപ്രിംകോടതി ഇത്തരം നിരീക്ഷണം നടത്തിയത്. വരാനിരിക്കുന്ന യു പി നിയമസഭാ തെരഞ്ഞെടുപ്പില്‍ രാമജന്മഭൂമി വിവാദം വീണ്ടും കുത്തിപ്പൊക്കാനുള്ള സംഘ പരിവാറിന്റെ നീക്കങ്ങള്‍ക്കെതിരെയുള്ള കനത്ത പ്രഹരമാണ് സുപ്രിംകോടതി വിധി. 1980കളിലും 90കളിലും രാമജന്മഭൂമി രാഷ്ട്രീയ വിവാദമാക്കി എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയായിരുന്നു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മതത്തെയും മതചിഹ്‌നങ്ങളെയും ഉപയോഗിച്ചു തുടങ്ങിയത്. രഥയാത്രയും രാമജന്മഭൂമി പ്രക്ഷോഭവും നാടെങ്ങും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചു. മതേതരത്വം രാജ്യത്തിന്റെ അടിസ്ഥാനമൂല്യമാണെന്ന് പ്രഖ്യാപിച്ച ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സംഘ്പരിവാര്‍ നയിച്ച പ്രക്ഷോഭം. രാമജന്മഭൂമി സമരം ഏറ്റെടുത്ത ബി ജെ പിയ്ക്ക് തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിച്ചു. ഈ പ്രക്ഷോഭം നയിച്ച ബി ജെ പി പലതവണ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നെങ്കിലും അയോധ്യയില്‍ രാമക്ഷേത്രം എന്ന വാഗ്ദാനം അവര്‍ പൂര്‍ത്തീകരിച്ചില്ല. ജനങ്ങളുടെ വികാരങ്ങളെ ഇളക്കിവിട്ട് വോട്ട് നേടുന്നതിനപ്പുറം തങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തോട് അല്‍പമെങ്കിലും ആത്മാര്‍ത്ഥതയും കൂറും അവര്‍ക്ക് ഉണ്ടായിരുന്നില്ല. രാമക്ഷേത്രപ്രക്ഷോഭത്തിന്റെ അതേ മാര്‍ഗത്തിലൂടെയായിരുന്നു 2002ല്‍ ഗുജറാത്തിലും 2014ല്‍ യു പിയിലെ മുസഫര്‍നഗറിലും വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടു ബി ജെ പി അധികാരത്തിലെത്തിയത്. അടുത്ത് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത് ഇത്തരം കാലാപം തന്നെയാണ്. സുപ്രിംകോടതിയുടെ ഈ വിധി ചരിത്രപരമാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും സുപ്രിംകോടതി വിധി സംരക്ഷണം നല്‍കുമെന്ന് തീര്‍ച്ച.

2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

ചുംബനം.
അതാണല്ലോ ഇപ്പോൾ എല്ലാ പ്രഭ്രുതികൾക്കും പ്രിയങ്കരം. ഒരു ചുംബന കഥ എനിക്കും പറയാനുണ്ട്.
നാല് വർഷം മുൻപ്. എന്റെ ഒരു സുഹൃത്തിനു ഒരു നവരത്ന കമ്പനിയിൽ ജോലി കിട്ടി. പുള്ളിക്കാരൻ ട്രെയിനിങ്ങിനു കൽക്കട്ട വഴിയാണ് പോകുന്നത് . അവിടെയെത്തി കുറെ ദിവസങ്ങൾക്ക് ശേഷം ഇൻലണ്ടിൽ ഒരു കത്ത് വന്നു. നമ്മൾ പണ്ടൊക്കെ ലെറ്റർ അയക്കില്ലേ, അതേ മാതൃകയിൽ. അവിടെ സുഖമെന്ന് കരുതുന്നു..എനിക്ക് ഇവിടെ സുഖം തന്നെ...അങ്ങനെ പോണു...എന്ന് തുടങ്ങി ഇവിടുന്നു ട്രെയിനിൽ കയറിയ നിമിഷം മുതലുള്ള കാര്യങ്ങൾ മൊത്തത്തിൽ ഒന്ന് വിവരിച്ചിരിക്കുന്നു.കൂടുതലും പെണ്‍കുട്ടികളെക്കുറിച്ചാണ്. വിവരണം തുടരുന്നു....
അങ്ങനെ മച്ചംബീ..ഞാൻ കൽക്കട്ടയിൽ എത്തി. എന്താ അവിടത്തെ പെണ്‍കുട്ട്യോൾസ്....ഹോ....(അംഗലാവണ്യത്തിന്റെ വർണ്ണനകൾ)... But ഒന്നുണ്ട് മച്ചംബീീീീ. ഇവളുമാരുടെ ചുണ്ട് മാത്രം എനിക്ക് കാണാൻ പറ്റിയില്ല. അതെല്ലാം ഓരോ ഡാഷ് മക്കടെ വായിലായിരുന്നു.മറ്റവന്മാർ.
 മായാത്ത മരണമില്ലാത്ത ചരിത്ര നായിക

" ഇന്ദിരയെ സ്മരിക്കൂ 
  ഇന്ത്യയെ രക്ഷിക്കൂ"

ഈ മുദ്രാവാക്യത്തിന് ഇന്നും പ്രസക്തി ഉണ്ട്. ഭാരതത്തിലെ രാഷ്ട്രീയാന്തരീക്ഷത്തെ ഏറെക്കാലം ശബ്ദമുഖരിതമാക്കിയ മുദ്രാവാക്യമായിരുന്നു 'ഇന്ദിരയെ വിളിക്കൂ,ഇന്ത്യയെ രക്ഷിക്കൂ'. വർണ്ണ,വർഗ വ്യത്യാസമില്ലാതെ ഒരു വലിയ ജനവിഭാഗത്തിന്റെ വികാരവും സ്വപ്നവും പ്രതീക്ഷകളുമായിരുന്നു അതിൽ തുടിച്ചിരുന്നത്. നെഹ്‌റുവിന്റെ കാലത്തിനു ശേഷം ഏറ്റവുമധികം ആവർത്തിച്ച് ഉച്ചരിച്ച പേരും മറ്റൊന്നല്ല. ഭാരതത്തിന്റെ ചരിത്രത്തിൽ ധീരതയുടെ പതാകയണിഞ്ഞു നിൽക്കുന്ന ഏറ്റവും തേജോമയിയായ ചരിത്ര നായിക.

1984 ഒക്ടോബർ 31. ഇന്ത്യയുടെ അമ്മ ഇന്ദിര, ഭാരത ജനതയുടെ കണ്ണുകളെ ഒന്നടങ്കം ഈറനണിയിച്ച് ഓർമ്മകളിലേക്ക് നടന്നു നീങ്ങി. ഒരു കാലഘട്ടത്തെ അതിജയിച്ച ആ  വ്യക്തി പ്രഭാവത്തിന് കാരിരുമ്പിനേക്കാൾ കരുത്തുണ്ടായിരുന്നു. ഇന്ത്യയുടെ മതേതര മൂല്യങ്ങളെ വാനോളം ഉയർത്തിപ്പിടിച്ച് ധീര രക്തസാക്ഷിത്വം വഹിച്ച രാഷ്ട്ര മാതാവ് നമുക്ക് സമ്മാനിച്ചത്‌ പുരോഗമനപരമായ പ്രതിഛായയാൽ മുന്നോട്ട് കുതിക്കുന്ന രാജ്യത്തെയാണ്.

ത്രിവർണ്ണത്തെ കറുപ്പ് മൂടിയ ആ ഒരു ദിനത്തിൽ നമ്മൾ ഒരുപാട് ദൂരം പിന്നോട്ട് പോയി.മതാന്ധൻമാരുടെ തുപ്പാക്കിയിലെ തുളച്ചു കയറിയ  വെടിയുണ്ടകൾ ഭാരത മനസ്സിൽ ഉണങ്ങാത്ത മുറിപ്പാടായി. ഭാരത    ചരിത്രത്തിന്റെയും വർത്തമാന കാലത്തിന്റെയും ഭാവിയുടെയുമെല്ലാം ഗതി നാല്പതു സെക്കന്റുകൾ കൊണ്ട് ചരിത്രമായി.  വേലിയേറ്റവും വേലിയിറക്കവുമായി ഏതു പ്രതിസന്ധിയേയും,പിന്നിൽ പതുങ്ങിയിരുന്ന മരണത്തെപ്പോലും  കൂസലില്ലാതെ നേരിട്ട ഉരുക്ക് വനിതയുടെ കാലഘട്ടത്തിന് സമാനതകളില്ല.

രാജ്യത്തെ സ്നേഹിച്ച് രാജ്യത്തിന് വേണ്ടി മരിച്ച ഇന്ദിരാ പ്രിയദർശിനി സ്വാതന്ത്ര്യ സമരത്തിലും ദേശീയ പ്രസ്ഥാനത്തിലും ധീരോജ്വലമായ അദ്ധ്യായങ്ങൾ എഴുതിച്ചേർത്തു. പ്രഗത്ഭ ഭരണാധികാരി എന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിച്ചു.പുറത്തു  പറയാൻ മടി കാണിച്ച രാഷ്ട്രീയ എതിരാളികൾ പോലും മനസ്സിൽ ഇത് പലകുറി ആവർത്തിച്ചു. ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഭാരതം തലയുയർത്തി നിന്നു. അലങ്കാര വാക്കുകളോ ഗിമ്മിക്കുകളോ ഇന്നത്തെ ഫാഷൻ നേതാക്കന്മാർ കാണിക്കുന്ന ചലഞ്ചുകളോ കൊണ്ടൊന്നും ആ പേരിനെ പൊലിപ്പിക്കേണ്ടതില്ല.

ഒരു മൊട്ടു സൂചിപോലും ഉത്പാദിപ്പിക്കാൻ ഗതിയില്ലാതിരുന്ന ഈ രാജ്യത്തെ ഭക്ഷ്യ സ്വയം പര്യപ്തമെന്ന് ലോകത്തോട് പ്രഖ്യാപിച്ച ധീര ഭരണാധികാരി ഇന്ദിരാ ഗാന്ധി

 ഇന്ത്യയെ ഇന്നും സാമ്പത്തിക  പ്രതിസന്ധിയില്‍പ്പെടാതെ താങ്ങിനിർത്തുന്ന ബാങ്ക് ദേശസാൽക്കരണം വഴി സാധാരണക്കാരന് അപ്രാപ്യമായിരുന്ന ബാങ്കിംഗ് മേഖലയെ ജനകീയമാക്കി

രൂപയുടെ മൂല്യശോഷണത്തെയും എണ്ണ പ്രതിസന്ധിയെയും പിടിച്ചു നിർത്തിയ ഇന്ദിരാ മാജിക്ക് 

രാജാക്കന്മാരുടെ പ്രിവിപഴ്സ് നിർത്തലാക്കി 

ഹരിത വിപ്ലവത്തിലൂടെയും ധവള വിപ്ലവത്തിലൂടെയും വിപ്ലവത്തിന്റെ നേർരേഖകൾ ഭാരത മണ്ണിൽ 

ആണവശക്തി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കുക വഴി രാജ്യത്തിന്റെ സുരക്ഷയേയും, സ്ഥിരതതേയും കാത്തു സൂക്ഷിക്കുക എന്ന ഇന്ദിരയുടെ ലക്ഷ്യം 1974 ൽ ‘ബുദ്ധൻ ചിരിക്കുന്നു’ എന്നു രഹസ്യ പേരിൽ വിജയ രഥത്തിൽ 

ബഹിരാകാശ രംഗത്ത് ഇന്ന് ലോകരാഷ്ട്രങ്ങൾ അത്ഭുതത്തോടെ നോക്കുന്ന ഇന്ത്യ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണങ്ങൾക്ക്‌ നേതൃത്വം കൊടുത്ത ഇന്ദിരാ ഗാന്ധി

യുദ്ധമല്ല സമാധാനമാണ് വലുത്. ഷിംല സമാധാന ഉടമ്പടി ഇന്ത്യക്ക് വേണ്ടി ഇന്ദിര ഒപ്പ് വെച്ചു 

ബംഗ്ലാദേശിന്റെ വിമോചനത്തിനായി അങ്ങോട്ട് സൈന്യത്തെ അയച്ചു സഹായിച്ച  ഇന്ദിര.കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക്‌ പറഞ്ഞുവിട്ട  പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളിൽ ചോദ്യം ചെയ്ത ഇന്ദിര.ബംഗ്ലാദേശ്‌ വിമോചന യുദ്ധത്തിൽ   വിജയം നേടിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്നും വേർപെടുത്തി 

ഇന്ത്യ നേരിട്ട യുദ്ധ ചരിത്രത്തിൽ സമാനതകളില്ലാത്ത മറുപടി കൊടുത്ത് ശത്രു പക്ഷത്തെ നിഷ്പ്രഭമാക്കി പ്രതിസന്ധിയിലാക്കിയ ഇന്ദിര 

ചേരിചേരാ രാഷ്ടങ്ങളുടെ അദ്ധ്യക്ഷയായി അന്താരാഷ്ട്ര രംഗത്ത് മൂന്നാം ലോക രാജ്യങ്ങളെ നയിച്ച ഇന്ദിര 

അസ്വതന്ത്ര രാഷ്ട്രങ്ങളുടെ സമരങ്ങള്‍ക്ക് ഇന്ദിരയുടെ  പിന്തുണ

സാമ്രാജ്യത്വ  ശക്തികളുടെ ദുര്‍മോഹങ്ങളെ ചെറുത്ത ഇന്ദിര 

ആഭ്യന്തര പ്രശ്നങ്ങളെ ആർജവത്തോടെ നേരിട്ട ഇന്ദിര 

സിക്കിമിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് ഇന്ത്യയുടെ ഒരു സംസ്ഥാനമാക്കിയ ഇന്ദിര 

സുവർണ്ണ ക്ഷേത്രം വിഘടന വാദികൾ ആയുധ പുരകളാക്കി അക്രമം അഴിച്ചു വിട്ടപ്പോൾ ഭാരതത്തിന്റെ ഐക്യത്തിനും അഘന്ഡതക്കും വേണ്ടി പോരാടി ഓരോ തുള്ളി രക്തവും ബലി കൊടുക്കേണ്ടി വന്ന പ്രിയ പ്രിയദർശിനി....  പരലോകം പ്രാപിച്ച ചരിത്ര നായകരുടെ മഹാസദസിലേക്ക് തുഷാരബിന്ദുവിന്റെ നൈർമ്മല്യവും വജ്രത്തിന്റെ കാഠിന്യവും ഒത്തുചേർന്ന് ഇന്ദിരാഗാന്ധി കടന്നു ചെന്നപ്പോൾ അനുഭവപ്പെട്ട ചലനം, ഒരു പക്ഷെ വിഭാവനത്തിനും അപ്പുറമാകും. ആ വടിവിൽ വാർത്തെടുത്ത ഒരു മഹാവ്യക്തിത്വത്തിന്റെ പ്രശോഭ ഈ മണ്ണിൽ ഇന്നും നമ്മൾ അനുഭവിച്ചുപോരുന്നു എന്നത് നമുക്കെത്ര അഭിമാനമാണ്.
പ്രണാമങ്ങളോടെ..... 

ദുർഗയാണ് ശ്രീമതി ഇന്ദിരാ ഗാന്ധിയെന്ന് പറഞ്ഞ് ആക്ഷേപിച്ച വാജ്പേയിക്ക് ഇന്ദിര വെട്ടി തെളിച്ച വഴിയിൽ ഗദയുമായി കാഴ്ചക്കാരൻ ആകാൻ നിയോഗമുണ്ടായി.ഇന്ന് ആ ഗദ മോഡി ചുമക്കുമ്പോൾ ഇന്ദിരയേയും കോണ്‍ഗ്രസിനെയും ചരിത്രത്തിൽ പോലും ഇല്ലാതാക്കാൻ നടത്തുന്ന ഗൂഡശ്രമങ്ങളെ നാം തിരിച്ചറിയണം.ഇവർ ഇല്ലാതാക്കുന്ന മതേതര  ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിനേ കഴിയൂ.അതിനായി ഇന്ദിരയെ പോലെ  കരുത്തരായ നേതാക്കന്മാർ നമ്മുടെ മുന്നിൽ വിരിച്ചിട്ട വീഥിയിലൂടെ  സഞ്ചരിക്കാം.
ആ മുദ്രാവാക്യം ഇങ്ങനെയാവട്ടെ ''കോണ്‍ഗ്രസിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ''

(ഇന്ദിരാ  പ്രിയദർശിനിയെക്കുറിച്ച് എഴുതിയതിനേക്കാൾ കൂടുതൽ ഒരു പക്ഷെ എഴുതാത്തതാവും.ഇന്ദിരാജിയോടുള്ള ആദരപൂർവ്വം...)
വിവരങ്ങൾക്ക് കടപ്പാട്:
ശ്രീ.ടി.സിദ്ദിഖ് 
ശ്രീമതി.ലതിക സുഭാഷ് 


2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

സിബിച്ചൻ.

ഈ പ്രണയ ദിനത്തിൽ, ഓർമ്മകൾ മാത്രം സമ്മാനിച്ച് ഞങ്ങളോടൊപ്പം ഇല്ലാതെ മണ്‍മറഞ്ഞു പോയ എന്റെ പ്രിയ സുഹൃത്തിന്റെ പ്രണയാനുഭവങ്ങൾ പങ്കുവെക്കട്ടെ!

എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു.പ്രിയ മിത്രം.സിബിച്ചൻ.സിബിച്ചൻ ആദ്യമായി ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു. ആദ്യ പ്രണയത്തിന്റെ പവിത്രതയും തീവ്രതയും ഒക്കെ കൂടി കൂട്ടുകാരുടെ മുന്നിൽ അഭിമാനത്തോടെ  ആത്മാർത്ഥമായി തന്നെ.ഒരു ദിവസം ഈ പെണ്‍കുട്ടിയോട് സിബിച്ചൻ ചോദിച്ചു : "നീ എങ്ങനെയാ എന്നെ കാണുന്നെ".
പെണ്‍കുട്ടി പറഞ്ഞു- "സിബിച്ചാ  സിബിച്ചൻ എന്റെ ജീവന്റെ ജീവനാ, സിബിച്ചൻ ഇല്ലാത്ത ഒരു ജീവിതത്തെകുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല."
സിബിച്ചൻ ജീവന്റെ ജീവനെ സ്നേഹിച്ചിരുന്നെങ്കിലും, പക്ഷെ ഒരുപാട് കാലം ഒന്നും പോകാതെ ആ പ്രണയം ഒന്നര വര്ഷം കൊണ്ട് അസ്തമിച്ചു. കുറെ ദുഖിച്ചു നടന്നെങ്കിലും സിബിച്ചന് വാശിയായി. എന്ത് വന്നാലും എത്ര കഷ്ടപ്പെട്ടാലും ഒരാളെ ലൈൻ അടിച്ചു വീഴ്ത്തിയിട്ട് തന്നെ. മറ്റവൾ അങ്ങനെ ഞെളിയണ്ട. ഒരു പെണ്‍കുട്ടിയെ പുറകെ നടന്നു വളച്ചു. ആദ്യത്തേതിന്റെ അത്ര ആത്മാർത്ഥത ഇല്ലെങ്കിലും അഡ്ജസ്റ്റ് ചെയ്യാം എന്ന് വിചാരിച്ചു. ഒരു ദിവസത്തെ കറക്കത്തിനിടയിൽ സിബിച്ചൻ അവളോടും ചോദിച്ചു:  "നീ എങ്ങനെയാ എന്നെ കാണുന്നെ".
രണ്ടാമത്തെ പെണ്‍കുട്ടി പറഞ്ഞു- "സിബിച്ചാ  സിബിച്ചൻ എന്റെ ജീവന്റെ ജീവനാ, സിബിച്ചൻ ഇല്ലാത്ത ഒരു ജീവിതത്തെകുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല."
കുറെ ഐസ് ക്രീമുകൾ കഴിച്ചത് മിച്ചം. അവളും ഒരു വർഷം കൊണ്ട് വണ്ടി വിട്ടു. സിബിച്ചൻ വീണ്ടും നിരാശനായി. ഈ രണ്ടു പേരെയും കാമ്പസിൽ എന്നും കാണുന്നകൊണ്ട് വാശി കൂടി. വേറൊരുത്തിയെ വീഴ്ത്തി ഇവളുമാരെ ഒന്ന് കാണിച്ചു കൊടുക്കണം. സിബിച്ചന്റെ ഉദ്യമം മൂന്നാമതും വിജയിച്ചു. ഒരു ആത്മാർഥതയും ഇല്ലാത്ത പ്രണയം. ഒരു ദിവസത്തെ കറക്കത്തിനിടയിൽ സിബിച്ചൻ അവളോടും ചോദിച്ചു:  "നീ എങ്ങനെയാ എന്നെ കാണുന്നെ".
മൂന്നാമത്തെ   പെണ്‍കുട്ടി പറഞ്ഞു- "സിബിച്ചാ  സിബിച്ചൻ എന്റെ ജീവന്റെ ജീവനാ, സിബിച്ചൻ ഇല്ലാത്ത ഒരു ജീവിതത്തെകുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല."
സിബിച്ചന്റെ മറുപടി പെട്ടെന്ന് ആയിരുന്നു. "നീ അങ്ങോട്ട്‌ നോക്കിക്കേ,അവന്റെ കയ്യിൽ തൂങ്ങി പോകുന്ന  ----   ------  ------   ------- -----  മോളെ കണ്ടോ!!! അവളും ഇതിനു മുൻപ് എന്നോട് ഇങ്ങനെയാ പരഞ്ഞിരുന്നെ. നീയൊക്കെ പോടീ -------- യെ.
സിബിച്ചൻ അന്ന് കൊണ്ട് പ്രണയം നിർത്തി. 

2013, ഡിസംബർ 3, ചൊവ്വാഴ്ച

 കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു   ഭീതിപ്പെടുത്താൻ  , നേര്യമംഗലം കാട്ടില്‍ ആറു കടുവയെയും മറയൂരില്‍ ആറു കരടിയെയും അടിമാലിയില്‍ 60 കുരങ്ങുകളെയും കൂമ്പന്‍പാറയില്‍ 35 രാജവെമ്പാലയെയും ഇറക്കിവിട്ടിരിക്കുന്നുവെന്ന്  ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഇരട്ടയാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ പ്രാസംഗിച്ചെന്നു പറയപ്പെടുന്നു.ഹും.അങ്ങനെ വിട്ടിട്ടുണ്ടാവുമോ ? യേയ് .... മഹാത്മജി അന്ത്യക്രിസ്തു ആണെന്ന് പറഞ്ഞ അച്ചൻമാരോട് യോജിപ്പില്ല എന്ന് പരസ്യമായി പറഞ്ഞ ആദ്യ കാല കുടിയേറ്റ കർഷകരും അവരുടെ പിന്മുറക്കാരും ജീവിക്കുന്ന നാട്ടിൽ ,ഇത്തരം കാർമേഘങ്ങൾക്ക് എത്ര ഉണ്ടാകും ആയുസ്.