ക്രിമിനല്‍ നടപടിക്രമത്തിലെ 154 മുതല്‍ 173വരെയുള്ള വകുപ്പുകള്‍ പ്രഥമവിവരം, കേസന്വേഷണം, സാക്ഷികളെ ചോദ്യം ചെയ്യല്‍, മൊഴിരേഖപ്പെടുത്തല്‍, വസ്തുക്കളും രേഖകളും കണ്ടുകെട്ടല്‍, അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കല്‍, കേസ് ഡയറിയില്‍ കാര്യങ്ങള്‍ രേഖപ്പെടുത്തല്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. 173-ാം വകുപ്പാണ് അന്വേഷണം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട കോടതി മുമ്പാകെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച് പറയുന്നത്. അത്തരം റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തിയതിന്റെയും അതില്‍ കണ്ടെത്തിയ കാര്യങ്ങളുടെയും വിശദാംശങ്ങള്‍ ഉണ്ടാകണം. പ്രോസിക്യൂഷന്‍ തെളിവിനായി ആശ്രയിക്കുന്ന രേഖകളും സാക്ഷികളുടെ മൊഴികളും റിപ്പോര്‍ട്ടിന്റെ ഭാഗമാകണമെന്ന് 173 (5) വകുപ്പ് പറയുന്നു. ഇതെല്ലാമാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞാല്‍പ്പോലും ഏതെങ്കിലും വിഷയത്തില്‍ ഏതെങ്കിലും ആള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ അന്വേഷണ ഏജന്‍സിക്ക് അധികാരമുണ്ട്. അങ്ങനെ അധിക അന്വേഷണം നടത്തണമെന്ന് പറയാന്‍ കോടതിക്കും അധികാരമുണ്ട്.
ക്രിമിനല്‍ നടപടിക്രമത്തിലെ 173(8) വകുപ്പനുസരിച്ചുള്ള ഈ അധികാരം വിനിയോഗിക്കുക മാത്രമാണ് ഇപ്പോള്‍ പ്രത്യേക കോടതി ചെയ്തിട്ടുള്ളത്. ഇതിനര്‍ഥം, പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് എന്തെങ്കിലും കുറ്റകരമായ പങ്കുണ്ടെന്ന് കോടതി വിധി കല്‍പ്പിച്ചുവെന്നല്ല. അദ്ദേഹം കുറ്റവിമുക്തനാണെന്നും കോടതി പറഞ്ഞിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തുന്നതുവഴി ഒരാളുടെ കുറ്റകരമായ പങ്കോ, നിരപരാധിത്വമോ വെളിച്ചത്തുവരാം. അതിനാല്‍ 173 (8) വകുപ്പനുസരിച്ചുള്ള നടപടിക്രമത്തെ കോടതിവിധിയെന്നനിലയില്‍ ചിത്രീകരിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
അന്വേഷണ ഉദ്യോഗസ്ഥര്‍ വിധികര്‍ത്താക്കളല്ല. കുറ്റപത്രസമര്‍പ്പണം ഒരു കേസന്വേഷണത്തിന്റെ അവസാന വാക്കുമല്ല. ഇതാണ് 173(8) വകുപ്പില്‍ അന്തര്‍ലീനമായ തത്ത്വം. സൊറാബുദ്ദീന്‍ കേസ് 2010 (2) സുപ്രീംകോര്‍ട്ട് കേസസ് 200, ശിവമൂര്‍ത്തികേസ് 2010(2) സെ്കയില്‍ 700, കിഷന്‍ലാലിന്റെ കേസ് 2004 (7) സുപ്രീംകോര്‍ട്ട് കേസസ് 685 എന്നീ കേസുകളിലെ സുപ്രീംകോടതി വിധികള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടാനുള്ള കോടതിയുടെ അധികാരത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. 173(8) വകുപ്പിന്റെ പിന്‍ബലത്തിലാണ് ഈ അധികാരം പ്രയോഗിക്കപ്പെടുന്നത്. ഇതിന്റെയടിസ്ഥാനത്തിലാണ് ലാവലിന്‍ കേസില്‍ ജി. കാര്‍ത്തികേയനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ. കോടതി ആവശ്യപ്പെട്ടത്. അതിന്റെയര്‍ഥം ലാവലിന്‍കേസില്‍ കാര്‍ത്തികേയന്‍ കുറ്റക്കാരനാണെന്നല്ല. ഏതാണ്ട് സമാനമായ രീതിയിലുള്ള നടപടിക്രമമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നേരിടുന്നത്. കേവലം നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലോ, ആ നടപടിക്രമങ്ങള്‍ക്കാധാരമായി കോടതി പറഞ്ഞ കാരണങ്ങളുടെ അടിസ്ഥാനത്തില്‍പ്പോലുമോ ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്നുപറയുന്നവര്‍ ഒരേസമയം നിയമ തത്ത്വങ്ങളെയും ജനാധിപത്യ തത്ത്വങ്ങളെയും അവഹേളിക്കുകയാണ്. കോടതി നടപടികളിലൂടെ ജനഹിതം അട്ടിമറിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് അമേരിക്കന്‍ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ലൂക്ക്മാര്‍ടല്‍ എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് ഒരു ജനാധിപത്യതത്ത്വമെന്ന നിലയില്‍ ഇവിടെയും പ്രസക്തിയുണ്ട്.
അതേസമയം, കൂടുതല്‍ അന്വേഷണം നടത്തണമെന്ന കോടതിയുടെ നിര്‍ദേശത്തിന്, താത്ത്വികമായി, രണ്ടുവിധത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാകാം. ഒന്നുകില്‍ അന്വേഷണത്തെത്തുടര്‍ന്ന് പുതുതായി എന്തെങ്കിലും തെളിവുകളോ വസ്തുതകളോ ശേഖരിച്ച്, അന്വേഷണ ഏജന്‍സിക്ക് ഉമ്മന്‍ചാണ്ടിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. ഇതില്‍ ആദ്യത്തേതു സംഭവിച്ചാല്‍ മാത്രമേ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിന് നിയമപരമോ ധാര്‍മികമോ രാഷ്ട്രീയമോ ആയ അടിത്തറ ഉണ്ടാകൂ.
അതേസമയം, കോടതി നിര്‍ദേശിച്ച 'കൂടുതല്‍ അന്വേഷണം' കേവലം യാന്ത്രികമായ അനുഷ്ഠാനം മാത്രമായിക്കൂടാ. നിഷ്പക്ഷവും സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണം തന്നെ ഇക്കാര്യത്തില്‍ ഉണ്ടാകണം. അതിനുള്ള ഉത്തരവാദിത്വം അന്വേഷണ ഏജന്‍സിക്കുണ്ടെന്ന് കുംഗാനിമാ ലെപ്ചയുടെ കേസില്‍ ((2010) 4 സുപ്രീം കോര്‍ട്ട് കേസസ് 513) സുപ്രീം കോടതി പറഞ്ഞു. അന്വേഷണം വഴിപാടാകുന്നതിനെതിരായ നീതിന്യായപരമായ താക്കീതാണ് ബാബുഭായ് ജമന്‍ദാസ് പട്ടേലിന്റെ കേസിലെ ((2009) 9 സുപ്രീം കോര്‍ട്ട് കേസസ് 610) സുപ്രീം കോടതി വിധി.
ഈ വിധികളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ പ്രത്യേക കോടതിയുടെ ഉത്തരവിനുശേഷവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് കൈയാളുന്നത് ശരിയല്ല എന്നുതന്നെ പറയേണ്ടിവരും.
അദ്ദേഹം വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിയാത്തപക്ഷം അന്വേഷണത്തിന്റെ വിശ്വാസ്യതയെപ്പറ്റിയും ഫലപ്രാപ്തിയെപ്പറ്റിയും സാധാരണ ജനങ്ങള്‍ക്ക് സംശയമുണ്ടാകാം. സ്വതന്ത്രമായ അന്വേഷണം നടന്നാല്‍ പോരാ, അങ്ങനെ നടക്കുന്നതായി ജനങ്ങള്‍ക്ക് തോന്നുകയും വേണം. ജനാധിപത്യത്തിന്റെ മറുവാക്കാണ് നിയമവാഴ്ച. വാള്‍ട്ടര്‍ സ്‌കോട്ട് പറഞ്ഞതുപോലെ നിയമത്തിന്റെ യുക്തി, നിയമം തന്നെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ