പേജുകള്‍‌

2012, ജൂലൈ 12, വ്യാഴാഴ്‌ച

 സമ്മാന തുക വര്‍ധിപ്പിക്കണം
സംസ്ഥാന സര്‍ക്കാര്‍ ജൂലയ് മാസം 5 നു ദേശീയ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് 2008 മുതലുള്ള കുടിശ്ശിക സഹിതം ക്യാഷ് അവാര്‍ഡ് നല്‍കിയത് പ്രശംസനീയമാണ്. യഥാക്രമം 15000 , 10000 , 7000 എന്നിങ്ങനെയായിരുന്നു അവാര്‍ഡ് തുക. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന തുകയില്‍ നിന്നും ഇത് കുറവാണ്. ഇതില്‍ വിജയികളായ മിക്ക കായിക താരങ്ങളും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പല സംഘടനകളുടെയും വ്യക്തികളുടെയും സാമ്പത്തിക സഹായംകൊണ്ടാണ് ഇപ്പോഴും പല താരങ്ങളും നിലനിന്നു പോകുന്നത് തന്നെ. എല്ല് നീരാക്കി പരിശീലനം നടത്തുന്ന താരങ്ങളില്ലാതെ കായികവും കായിക സംഘടനകളും ഇല്ല എന്ന യാഥര്‍ഥ്യം മനസിലാക്കി അധികാരികള്‍ താരങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കേണ്ടത് അത്യാവശ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ