പേജുകള്‍‌

2012, ജൂലൈ 26, വ്യാഴാഴ്‌ച

ഒരു പൊന്‍ തൂവല്‍ കൂടി
 "നടത്തി തരാം" എന്ന സുരാജിന്റെ സിനിമാ ഡയലോഗ് പഴങ്കഥ ആകുന്നു. നടന്നു നടന്നു ചെരിപ്പ് തേഞ്ഞു എന്ന ചൊല്ലും. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളികളില്‍, സേവനാവകാശ  നിയമത്തിലൂടെ അവകാശങ്ങളുടെ കെട്ടഴിച്ചു വിട്ടു ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ചരിത്രപരമായ നേട്ടം കുറിച്ചു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ നിയമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിവരാവകാശ നിയമത്തിന്റെ തുടര്‍ച്ചയായി വേണം ഈ നിയമത്തെയും കാണാന്‍.
രഹസ്യങ്ങള്‍ പരസ്യമാക്കിയ വിവരാവകാശ നിയമം 2005 , തൊഴില്‍ അവകാശം ഉറപ്പിച്ച മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമം 2005 , ആദിവാസികള്‍ക്ക് വനത്തിന്‍ മേലുള്ള അവകാശം ഉറപ്പാക്കിയ വനവകാശ നിയമം 2006 , എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം 2009 , ആഹാരം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷ നിയമം 2012 തുടങ്ങിയ വിപ്ലവകമായ നിയമങ്ങള്‍ ജനങ്ങളുടെ അവകാശ സംരക്ഷണത്തിന്  ഉരുക്ക് കോട്ട തീര്‍ക്കുന്ന നിയമങ്ങളായി . ഭരണാധികാരികളും സര്‍ക്കാര്‍ ജീവനക്കാരും ജനങ്ങളുടെ സേവകരായി മാറുമ്പോള്‍, ജനാധിപത്യ സമ്പ്രദായത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കട്ടെ. നടന്നു നടന്നു ചെരിപ്പ് തേയാതിരിക്കട്ടെ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ